കോണ്‍ഗ്രസ് പ്രതിഷേധം; മലമ്ബുഴ വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

കോണ്‍ഗ്രസ് പ്രതിഷേധം; മലമ്ബുഴ വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍


തൃശ്ശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനൊടുവില്‍ മലമ്ബുഴ സീറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് പ്രഖ്യാപിച്ച്‌ ഭാരതീയ നാഷണല്‍ ജനതാ ദള്‍. എലത്തൂരില്ലെങ്കില്‍ സീറ്റ് വേണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. മലമ്ബുഴ സീറ്റില്‍ അഡ്വ. ജോണ്‍ ജോണ്‍ തന്നെ മത്സരിക്കണമെന്ന ആവശ്യമായിരുന്നു രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അറിയിച്ചത്.

എന്നാല്‍ മലമ്ബുഴ സീറ്റ് വേണ്ടെന്ന് തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വിജയസാധ്യതയില്ലാത്ത സീറ്റാണ് മലമ്ബുഴയെന്ന വിലയിരുത്തലിലാണ് തീരുമാനം. നാളെ ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കും. എലത്തൂര്‍ സീറ്റാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. അത് ലഭിച്ചാല്‍ മത്സരിക്കുമെന്നും ഭാരതീയ നാഷണല്‍ ജനതാദള്‍ അറിയിച്ചു

മലമ്ബുഴ ഘടകകക്ഷിയായ ജനതാദളിന് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ ജോണ്‍ ജോണിനെയാണ്‌ ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog