നിര്‍മ്മാണം പുരോഗമിക്കുന്നു മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ പഴശ്ശി മ്യൂസിയത്തിന്റെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

നിര്‍മ്മാണം പുരോഗമിക്കുന്നു മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ പഴശ്ശി മ്യൂസിയത്തിന്റെ

കാക്കയങ്ങാട്:പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന പഴശ്ശി മ്യൂസിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മ്യൂസിയവും കുളവും നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിന്റെ പിറകില്‍ നാലായിരം ചതുരസ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളിലായാണ് പഴശ്ശി മ്യൂസിയം നിര്‍മ്മിക്കുന്നത്. മൂന്ന് കോടിയിലധികം രൂപ ചിലവിലാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഏറണാകുളത്തെ എ.കെ.കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. കുളത്തിന്റെ നിര്‍മ്മാണം അടുത്ത ദിവസം ആരംഭിക്കും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog