'ജന്‍ ഔഷധി ദിവസ്' ആഘോഷങ്ങളെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി: 'ജന്‍ ഔഷധി ദിവസ്' ആഘോഷങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അബിസംബോധന. ചടങ്ങില്‍ ഷില്ലോങിലെ നെഗ്രിംസില്‍ സില്‍ 7500-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും.

പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കുകയും പങ്കാളികള്‍ക്ക് അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച്‌ അവാര്‍ഡുകള്‍ നല്‍കുകയും ചെയ്യും. കേന്ദ്ര രാസവസ്തു, രാസവള മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.

ജന്‍ ഔഷധി ദിവസിനെക്കുറിച്ച്‌ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി മാര്‍ച്ച്‌ 1 മുതല്‍ മാര്‍ച്ച്‌ 7 വരെ ഒരു ആഴ്ച മുഴുവന്‍ "ജന്‍ ഔഷധി - സേവ ഭീ, റോസ്ഗര്‍ ഭി" എന്ന പ്രമേയത്തോടെ രാജ്യത്തുടനീളം 'ജന്‍ ഔഷധി വാരം' ആയി ആഘോഷിക്കുകയാണ്.
ആഴ്ചയിലെ അവസാന ദിവസമാണ് 'ജന്‍ ഔഷധി ദിവസ്' ആയി ആഘോഷിക്കുന്നത്.

മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ നല്‍കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന. മരുന്നുകള്‍ അനുബന്ധ മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ 50% മുതല്‍ 90% വരെ വില കുറവായതിനാല്‍ 2020-21 സാമ്ബത്തിക വര്‍ഷത്തിലെ വില്‍പ്പന സാധാരണ പൗരന്മാര്‍ക്ക് 3600 കോടി രൂപയോളം ലാഭിക്കാന്‍ സഹായകമായി. രാജ്യത്തെ എല്ലാ ജില്ലകളിലുമായി 7499 ജന്‍ ഔഷധി സ്റ്റോറുകളാണുള്ളത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha