മൂന്നു മക്കളെയും കൊണ്ട് അകന്നു ബാംഗ്ലൂരില്‍ പോയുള്ള താമസം; സീരിയലില്‍ പറ്റിക്കപെട്ട ദുരനുഭവവും; അവസാനം അഭിനയം നിര്‍ത്തേണ്ടി വന്നു; നടി അഞ്ചു അരവിന്ദിന്റെ ജീവിതം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 March 2021

മൂന്നു മക്കളെയും കൊണ്ട് അകന്നു ബാംഗ്ലൂരില്‍ പോയുള്ള താമസം; സീരിയലില്‍ പറ്റിക്കപെട്ട ദുരനുഭവവും; അവസാനം അഭിനയം നിര്‍ത്തേണ്ടി വന്നു; നടി അഞ്ചു അരവിന്ദിന്റെ ജീവിതം

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങാന്‍ നല്ല പാടാണ്. ഏതാനും ചില നടിമാര്‍ മാത്രമാണ് അങ്ങനെ തിളങ്ങിയത്. സിനിമയിലും സീരിയലുകളിലും തിളങ്ങി നിന്ന അപൂര്‍വം ചില നായികമാരില്‍ ഒരാളാണ് അഞ്ജു. മലയാളം, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളില്‍ തിളങ്ങിയ അഞ്ജുവിന്റെ 'ദോസ്തിലെയും' അഴകിയ രാവണന്‍, സ്വപ്നലോകത്തെ ബാലഭാസ്കര്‍, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമളിലെ പ്രകടനങ്ങളും മലയാള ചലച്ചിത്ര പ്രേക്ഷകര്‍ മറക്കാനിടയില്ല. ഒരു ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടിയാണ് അഞ്ജു അരവിന്ദ്. സിനിമയില്‍ മാത്രമല്ല ഒരുപിടി നല്ല മലയാളം സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട് എന്നാല്‍ തമിഴില്‍ വിജയുടെ നായികയായി വരെ തിളങ്ങിയ നടിയ്ക്ക് അഭിനയമേഖല വേണ്ടുന്ന പരിഗണന നല്‍കിയില്ലെന്ന പരിഭവവുമുണ്ട്.എന്നാല്‍ വളരെ പെട്ടെന്നാണ് അഞ്ജു പ്രേക്ഷകരില്‍ നിന്നും വിട്ടുനിന്നത്. അഞ്ജുവിന്റെ കരിയറിന്റെ തുടക്കത്തില്‍ നടന്‍ സുധീഷുമായുള്ള പെയറായി ആയിരുന്നു കൂടുതലും അഭിനയിച്ചത്. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു. പിന്നീട് 20 വര്‍ഷത്തിനുശേഷമാണ് അഞ്ചു ഒരു ടി വി ഷോയിലാണ് മലയാളികളുടെ മുന്നിലേക്ക് വന്നത്.

1982, മേയ് 23 ന് കൂത്തുപ്പറമ്ബിനു സമീപം ബീനാ ഭവനില്‍ അരവിന്ദാക്ഷന്‍, കെ.ടി. കാഞ്ചന എന്നിവരുടെ പുത്രിയായി അഞ്ജു അരവിന്ദ് ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ കലാരംഗത്ത് സജീവമായിരുന്ന അഞ്ജു അരവിന്ദ് സ്കൂള്‍ കലോത്സവ വേദികളിലൂടെയാണ് കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സുധീഷ്‌ നായകനായി അഭിനയിച്ച 'ആകാശത്തേക്കൊരു കിളിവാതില്‍' എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്. സിനിമയിലും ടെലിവിഷന്‍ പരമ്ബരകളിലും ഒരുപോലെ തിളങ്ങിനിന്ന അഞ്ജു അരവിന്ദിന്റെ അഴകിയ രാവണന്‍, സ്വപ്നലോകത്തെ ബാലഭാസ്കരന്‍, കല്ല്യാണപ്പിറ്റേന്ന്, ദോസ്ത് തുടങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

തമിഴ് ചലച്ചിത്രരംഗത്ത് വിജയ്‌ അടക്കമുള്ള താരങ്ങളുടെ നായികയായി അവര്‍ അഭിനയിച്ചിരുന്നു. 2002 ഏപ്രില്‍ 4 ന് തലശേരി സ്വദേശിയായ ദേവദാസന്‍ എന്ന വ്യക്തിയെ അവര്‍ വിവാഹം ചെയ്തുവെങ്കിലും പിന്നീട് ദമ്ബതികള്‍ വേര്‍പിരിഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം 2013 ല്‍ അഞ്ജു അഭിനയരംഗത്ത പുനപ്രവേശനം നടത്തിയിരുന്നു. പിന്നീട് അവര്‍ നിലവില്‍ വിനയചന്ദ്രന്‍ എന്ന ആളുമായി ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വിനയചന്ദ്രനുമായിടുള്ള ബന്ധത്തില്‍ നിന്ന് അകന്നു മക്കളായ നിഖിതയുടെയും അന്‍വിതയുടെയും അഭിജിത്തിന്റെയും കൂടെ തലശേരിയില്‍ താമസിച്ചു. എന്നാല്‍ ഇപ്പോള്‍ അഞ്ജു വിനയചന്ദ്രനുമായിട്ട് അടുക്കാതെ സ്വന്തം മക്കളെയും കൊണ്ട് അകന്ന് ബാംഗ്ലൂരിലാണ് താമസം. ലാസ്യം എന്ന ഒരു നൃത്ത വിദ്യാലയത്തിനറെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. പിന്നെ ഇതിലെ ഇവരുടെ മൂത്ത മകളായ നിഖിത ഒരു തമിഴ് ചാനെല്‍ ആയ സണ്‍ ടിവിയിലെ അരുന്ധതി എന്ന സീരിയലിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു.

താരവും സിനിമയ്ക്ക് ശേഷം തിളങ്ങിയത് സീരിയലിലാണ്. പക്ഷേ അതും പിന്നീട് നടി ഉപേക്ഷിക്കുകയായിരുന്നു. ഇതിനു കരണവുമായ് താരം ഫേസ്ബുക്ക് പേജില്‍ ലൈവ് വന്നിരുന്നു. ഞാന്‍ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് ഇനി സീരിയല്‍ ചെയ്യില്ല എന്ന്. സീരിയല്‍ ചെയ്തിട്ടും, ഇമ്ബ്രെസ്സിങ് ആയ ഒരു റോളും കിട്ടാത്തത് ആണ് കാരണം എന്നാണ് നടി പറഞ്ഞത്. നല്ല പ്രാധാന്യമുള്ള കഥാപാത്രമാണ് എന്ന് പറഞ്ഞിട്ട് പിന്നീട് പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപത്രങ്ങള്‍ തരുന്നതായി ഒരുപാടു ദുരനുഭവം താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ടാണ് താരം ഇത് നിര്‍ത്തുന്നത് എന്നാണ് പറഞ്ഞത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog