പിണറായി വിജയനെതിരെ സി.രഘുനാഥ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

പിണറായി വിജയനെതിരെ സി.രഘുനാഥ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ഐ.പി മണ്ഡലമായ ​ധര്‍മ്മടത്ത് സി.രഘുനാഥ്​ കോണ്‍ഗ്രസ്​ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സൂചന. നേരത്തെ ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് യു.ഡി.എഫ്​ പിന്തുണ നല്‍കുമെന്ന​ സൂചനകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്​നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെയാണ് കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അന്വേഷണമാരംഭിച്ചത്.

കണ്ണൂര്‍ ഡി.സി.സി സെക്രട്ടറിയാണ്​ സി രഘുനാഥ്​. സുധാകര വിഭാഗം നേതാവായ രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍​​.പിണറായിക്കെതിരെ മത്സരിക്കാനുളള സന്നദ്ധത രഘുനാഥ് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ തവണ പിണറായിക്കെതിരെ മത്സരിച്ച മമ്ബറം ദിവാകരന്‍ ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് സഖ്യകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന്‍റെ ദേശീയ സെക്രട്ടറി ജി ദേവരാജനെയും പിന്നീട് ധര്‍മ്മടത്ത് പരിഗണിച്ചിരുന്നു. എന്നാല്‍ ധര്‍മ്മടം വേണ്ടെന്നായിരുന്നു ദേവരാജന്‍റെ നിലപാട്.

അതേസമയം പിണറായിയുടെ എതിര്‍സ്ഥാനാര്‍ത്ഥി ആരാകും എന്ന കാര്യത്തില്‍ ഇതുവരെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വ്യാഴാഴ്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും കഴിഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധര്‍മ്മടത്ത് പത്രിക സമര്‍പിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog