തെരഞ്ഞെടുപ്പ് ചൂടിനിടെയിലും കണ്ണൂരിലെ വികസനത്തിനായി ഒറ്റക്കെട്ടെന്ന് നേതാക്കള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

തെരഞ്ഞെടുപ്പ് ചൂടിനിടെയിലും കണ്ണൂരിലെ വികസനത്തിനായി ഒറ്റക്കെട്ടെന്ന് നേതാക്കള്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പോരിനിടെയിലും കണ്ണൂരിലെ വികസനത്തിനായി ഒറ്റക്കെട്ടായി സര്‍വകക്ഷി നേതാക്കള്‍.ഇതിനായി രാഷ്ട്രീയ ചിന്ത മാറ്റിവച്ചു ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറെന്നു നേതാക്കള്‍ പ്രഖ്യാപിച്ചു'

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഡി സി സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനിയും ബി ജെ പി നേതാവ് എം കെ വിനോദും റബ്ക്കോ ചെയര്‍മാന്‍ എന്‍ ചന്ദ്രനുമാണ് നാടിനു വേണ്ടി രാഷ്ട്രീയ ചിന്ത മാറ്റിവച്ചും ഒന്നിക്കാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചത്.

ദിശ കണ്ണൂര്‍,വെയ്ക്ക്,ടീം ഹിസ്റ്ററിക്കല്‍ ഫ്ലൈറ്റ് ജേര്‍ണി,കേരള ചേമ്ബര്‍ ഓഫ് കോമേഴ്‌സ്,വാക്,പോസിറ്റീവ് കമ്മ്യൂണ്‍, കണ്ണൂര്‍ ഡെവലപ്പ്മെന്റ് കമ്മ്യൂണിറ്റി,എന്നിവയുടെ കൂട്ടായ്മയായ എമെര്‍ജിങ് കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ റോഡ് മാപ് ടു 2026 എന്ന പേരില്‍ എന്ന പേരില്‍ സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുമ്ബോഴാണ് ഇവരുടെ പ്രഖ്യാപനം ഉണ്ടായത്.കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമായി യോജിച്ചു വികസനത്തിന്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രം സഹായം തന്നതിനെ അഭിനന്ദിച്ചിട്ടുണ്ട്.ചില സമയങ്ങളില്‍ വിയോജിപ്പുകളും രേഖപ്പെടുത്തിയിട്ടുണ്ട്.വികസനത്തിനായി ഇനിയും കൈകോര്‍ക്കാന്‍ തയ്യാറാണെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

കണ്ണൂരിന്റെ വികസനത്തിനായി യോജിച്ച പ്ലാറ്റ് ഫോം വേണമെന്ന് ഡി സി സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനിയും പറഞ്ഞു. എല്ലാവരും ഒന്നിച്ചു നിന്നാല്‍ സമ്ബൂര്‍ണ വികസനം നടപ്പിലാക്കാന്‍ കഴിയും. ഞാനും എന്റെ പ്രസ്ഥാനവും ഇതിനായി മുന്നില്‍ നില്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിന്റെ വികസനത്തിനായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നു ഞങ്ങള്‍ നേരത്തെ പറഞ്ഞതാണെന്ന് ബി ജെ പി നേതാവ് എം കെ വിനോദ് പറഞ്ഞു. ഇതിനായി പലപ്പോഴും മന്ത്രിമാരെയും എം എല്‍ എ മാരെയും കണ്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി ഒന്നിക്കാന്‍ എല്ലാ പാര്‍ട്ടികളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ ആസൂത്രണവും കര്‍മശേഷിയും ഇല്ലാത്തതിനാലാണ് വികസനം കൃത്യമായി നടക്കാത്തതെന്ന് റബ്ക്കോ ചെയര്‍മാനും സി പി എം നേതാവുമായ എന്‍ ചന്ദ്രന്‍ പറഞ്ഞു..എല്ലാവരെയും കൂട്ടി യോജിപ്പിച്ചു വികസനം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ തുടങ്ങിയ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ആണെന്നും നിരവധി പുതിയ പദ്ധതികള്‍ തുടങ്ങാനുണ്ടെന്നും പ്രഖ്യാപിച്ചത് പലതും ആരംഭിച്ചിട്ടില്ലെന്നും മോഡറെറ്റര്‍ ആയ ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍ അഭിപ്രായപെട്ടു.

പോസിറ്റീവ് കമ്മ്യൂണ്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍, റിട്ട അഡ്മിറല്‍ മോഹനന്‍,ദാമോദരന്‍, സാജു ഗംഗാധരന്‍, എം കെ നാസര്‍, ആര്‍ വി ജയദേവന്‍, മലയാള മനോരമ മുന്‍ ബ്യൂറോ ചീഫ് ഗോപി, മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ഹരിശങ്കര്‍,സംസാരിച്ചു.
അബ്ദുള്‍ കാദര്‍ പനക്കാട് ( വെയക് )ദാമോദരന്‍ (കേരള ചേമ്ബര്‍ ഓഫ് കോമേഴ്‌സ് ), കാദര്‍ (ദിശ കണ്ണൂര്‍ ), മൂസശിഫ പോസിറ്റീവ് കമ്മ്യൂണ്‍ )
മോഹനന്‍ പൊന്നമ്ബത്ത് എന്നിവര്‍ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog