പ്രചാരണത്തിനായി മോദിയും പ്രിയങ്കയും ഇന്ന് കേരളത്തില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

പ്രചാരണത്തിനായി മോദിയും പ്രിയങ്കയും ഇന്ന് കേരളത്തില്‍

നിയമസഭ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ പ്രചാരണം കൊഴിപ്പിക്കാന്‍ ദേശീയ നേതാക്കള്‍ കളം നിറയുന്നു. ബി ജെ പിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനായി പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനിറങ്ങും. രാവിലെ ഒമ്ബതോടെ പാലക്കാട് എത്തുന്ന പ്രധാനമന്ത്രി കോട്ടമൈതാനിയില്‍ നടക്കുന്ന ബി ജെ പി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പോകും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്‍ മത്സരിക്കുന്ന തമിഴ്നാട്ടിലെ ധാരാപുരത്ത് ഉച്ചക്ക് 12.50 നാണ് ആദ്യ പരിപാടി. വൈകിട്ട് 4.30 ന് പുതുച്ചേരിയിലെ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

രാവിലെ പത്തോടെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി കൊലത്തെ വിവിധ മണ്ഡലങ്ങളിലാണ് ആദ്യം പ്രചാരണം നടത്തുക.കായംകുളം, കരുനാഗപള്ളി, കൊല്ലം മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്ന പ്രിയങ്ക തലസ്ഥാനത്ത് റോഡ് ഷോയില്‍ പങ്കെടുക്കും. നാളെ തൃശൂര്‍, എറണാകുളം ജില്ലകളിലെ പര്യാടനത്തിന് വൈകിട്ടോടെ പ്രിയങ്ക ഡല്‍ഹിയിലേക്ക് മടങ്ങും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog