കണ്ണൂര്‍ ഗോദയിലെ പോരിന് ഗാന്ധി അനുയായികള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍:വെയിലും ചൂടും മറന്ന് സ്ഥാനാത്ഥികളും പ്രവര്‍ത്തകരും കണ്ണൂര്‍ മണ്ഡലത്തില്‍ പ്രചരണം ശകതിപ്പെടുത്തുകയാണ്. മൂന്ന് മുന്നണികളും രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടന്നു. വീടുകളും സ്ഥാപനങ്ങളും കയറിയുള്ള പ്രചരണമാണിപ്പോള്‍.കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവ‌ര്‍ത്തനങ്ങള്‍ നിരത്തിയാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പര്യടനം..രാവിലെ ഏഴിന് ഒാലച്ചേരിക്കാവില്‍ നിന്നാരംഭിച്ച്‌ രാത്രി ഏറെ വൈകി ടൗണ്‍വെസ്റ്റിലായിരുന്നു ഇന്നലെ സമാപിച്ചത്.

അദ്ദേഹവും ധരിച്ച ഖദര്‍ വസ്ത്രവും ഒരുപോലെ വിയര്‍ത്ത് ഒഴുകുകയായിരുന്നു.പ്രായം മറന്ന് ചുറുചുറുക്കോടെ തങ്ങളെ സമീപിക്കുന്ന കടന്നപ്പള്ളിയെ കാണുന്നവര്‍ക്കും സന്തോഷം.ആളുകളോട് അടുത്തിടപഴകാറുള്ള പതിവ് ശൈലി കൊവിഡിനെ തുടര്‍ന്ന് ഇത്തവണ മാറ്റിയിട്ടുണ്ട്.തയ്യില്‍ ,സിറ്റി,മെതാനിപ്പള്ളി ഭാഗത്ത് മണിക്കുറുകളോളം അദ്ദേഹം ചിലവഴിച്ചു.തയ്യില്‍ ശ്രീവെങ്കിട്ടരാമക്ഷേത്ര പരിസരത്തെ നിരവധി വീടുകളും കടകളും കയറി.വികസനം തുടരാന്‍ ഇത്തവണയും വിജയിക്കണമെന്നായിരുന്ന സമീപത്തെ ചെരുപ്പുക്കുത്ത് തൊഴിലാളി പറഞ്ഞത്.ദൂരെ നിന്ന് വോട്ടഭ്യര്‍ത്ഥിക്കുന്ന സ്ഥാനാര്‍ത്ഥി അടുത്തെത്തിയപ്പോള്‍ ഒാടി മറയാന്‍ ശ്രമിച്ച ഒരു കൂട്ടം വീട്ടമ്മമാരെ അടുത്തേക്ക് വിളിച്ചപ്പോള്‍ അവര്‍ സംസാരിച്ചത് തുളുവില്‍. അവരോട് കഷ്ടി തുളുവില്‍ മറുപടി പറയാന്‍ ശ്രമിച്ചത് രസകരമായ അനുഭവമായി.വോട്ടര്‍മാരുടെ മികച്ച പിന്തുണയില്‍ വിജയ പ്രതീക്ഷയില്‍ ഒട്ടും തന്നെ ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ്,പി.വി.ജയന്‍, ഡി.വൈ.എഫ്.എെ നേതാക്കളായ ലത്തീഫ്,സിറാജ്.ഷഫീക്ക് എന്നിവരും ഒപ്പമുണ്ടായിരുന്നു.

യു.‌‌ഡി.എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി രാവിലെ ഏഴിന് കടാങ്കോട് നിന്നാണ്

പര്യടനം ആരംഭിച്ചത്.രാവിലെ 11 ഒാടെ അദ്ദേഹം വാരം ടൗണിലെ ഒാരോ കടകളും സ്ഥാപനങ്ങളും

കയറി. മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇത്തവണ വലിയ മാര്‍ജിനില്‍ ജയിക്കുമെന്നുമാണ് പാച്ചേനി പറയുന്നത്.രണ്ടാംഘട്ട പര്യടനത്തില്‍ ഒരു ദിവസം മുഴുവന്‍ ഒരു സോണലില്‍ ചിലവഴിക്കാനാണ് തീരുമാനം.

ഉച്ച വരെ കാല്‍നടയായും ശേഷം വാഹനത്തിലുമാണ് പര്യടനം. വികസന വീഴ്ച്ചയാണ് പാച്ചേനിയുടെ ആയുധം. .കടകള്‍ കയറിയിറങ്ങുമ്ബോള്‍ ആളുകള്‍ക്കൊപ്പം സെല്‍ഫി എടുക്കാനും അദ്ദേഹം മടിക്കുന്നില്ല. സംസാരം കുറെ കൂടുമ്ബോള്‍ ഇടയ്ക്ക് കൈയില്‍ കരുതിയ ചുക്ക് കാപ്പി ഒരു കവിള്‍ ഇറക്കും. ഇടയ്ക്ക് ഒാട്ടോയില്‍ പോവുകയായിരുന്ന ഒരു കുടുംബം പാച്ചേനിയെ കണ്ടതോടെ പരിചയപ്പെട്ട് വോട്ട് ഉറപ്പിച്ച്‌ മടങ്ങി.രാത്രി ഒന്‍പതരോടെ കരിക്കിന്‍ കണ്ടിചിറയിലാണ് പര്യടനം അവസാനിപ്പിച്ചത്.പാര്‍ത്ഥന്‍ ചാങ്ങാട്,കെ.പി.അബ്ദുള്‍ റസാഖ്,ടി.വി.മഹമ്മൂദ്,വൈശാഖ് കൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരിരുന്നു.

ചക്കരക്കല്ലിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയെ സന്ദര്‍ശിച്ച്‌ ഉച്ചയോടെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി അര്‍ച്ചന വണ്ടിച്ചാല്‍ വട്ടപ്പൊയിലില്‍ നിന്നും പര്യടനം ആരംഭിച്ചത്.ഇത്തവണ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് അര്‍ച്ചനയുടെ വിശ്വാസം. പിണറായി സര്‍ക്കാരിനെ ജനം മടുത്തുവെന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പക്ഷം.വീടുകളും കടകളും സ്ഥാപനങ്ങളും കയറിയായിരുന്നു വോട്ടഭ്യര്‍ത്ഥന.കടുത്ത ചൂടിലും വട്ടപ്പൊയിലിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിക്കായി കാത്തുനില്‍ക്കുകയായിരുന്നു.പുഷ്പ്പങ്ങള്‍ നല്‍കിയാണ് പ്രവര്‍ത്തകരും വോട്ടര്‍മാരും അവരെ സ്വീകരിച്ചത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha