കണ്ണൂരില്‍ പി ജയരാജന് സീറ്റു നിഷേധിച്ചതില്‍ കണ്ണുരില്‍ പ്രതിഷേധം : പലയിടത്തും രാത്രികാല പ്രകടനങ്ങള്‍ക്കും പോസ്റ്റര്‍ പ്രചാരണത്തിനും നീക്കം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

കണ്ണൂരില്‍ പി ജയരാജന് സീറ്റു നിഷേധിച്ചതില്‍ കണ്ണുരില്‍ പ്രതിഷേധം : പലയിടത്തും രാത്രികാല പ്രകടനങ്ങള്‍ക്കും പോസ്റ്റര്‍ പ്രചാരണത്തിനും നീക്കം

കണ്ണൂര്‍: കണ്ണൂരിലെ ചെന്താരകമായ പി.ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു നിഷേധിച്ച സംഭവത്തില്‍ അണികള്‍ക്കിടെ യില്‍ കടുത്ത പ്രതിഷേധം തുടങ്ങി.
ഇന്ന് രാത്രിയോടെ സമാപിക്കുന്ന സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പുനര്‍വിചിന്തനമുണ്ടായില്ലെങ്കില്‍ തെരുവിലിറക്കാനാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ നീക്കം.
ഇന്ന് രാത്രിയോടെ ജില്ലയിലെ പല ഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്താനും പോസ്റ്റര്‍ പ്രചാരണം നടത്താനും നീക്കം നടക്കുന്നുണ്ട്. കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്ന് മേഖലയിലും തലശേരി, പാനൂര്‍ മേഖലയിലും സ്ഥിതി സ്ഫോടനാത്മകമാണ്.
സോഷ്യല്‍ മീഡിയയില്‍ പി.ജെ ആര്‍മിയുടെ കടുത്ത പ്രതിഷേധമാണുയരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog