പട്ടാപകല്‍ ആളുകള്‍ നോക്കി നില്‍ക്കെ നഴ്‌സിനെ തള്ളിയിട്ട് യുവാക്കള്‍ സിറിഞ്ച് പെട്ടിയുമായി ബൈകില്‍ കടന്നുകളഞ്ഞു; കാരണമറിഞ്ഞ് അന്തംവിട്ട് പൊലീസ്; ഒടുവില്‍ അറസ്റ്റ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

പട്ടാപകല്‍ ആളുകള്‍ നോക്കി നില്‍ക്കെ നഴ്‌സിനെ തള്ളിയിട്ട് യുവാക്കള്‍ സിറിഞ്ച് പെട്ടിയുമായി ബൈകില്‍ കടന്നുകളഞ്ഞു; കാരണമറിഞ്ഞ് അന്തംവിട്ട് പൊലീസ്; ഒടുവില്‍ അറസ്റ്റ്

പട്ടാപകല്‍ ആളുകള്‍ നോക്കി നില്‍ക്കെ നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി ബൈകില്‍ കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തിന് അണ്ടൂര്‍കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച്‌ കടന്ന കൊല്ലം സ്വദേശികളായ ശിവകുമാര്‍, റാഫി എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് പിടികൂടിയത്. ലോക്ക് ഡൗണ്‍ സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം.


കടകളെല്ലാം അടഞ്ഞുകിടന്ന സമയത്ത് ലഹരി മരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ചില്ലാതെ വിഷമിച്ച ഇരുവരും അണ്ടൂര്‍കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു.പട്ടാപകല്‍ ആളുകള്‍ നോക്കി നില്‍ക്കെ നഴ്‌സുമാരുടെ റൂമിനുള്ളില്‍ കയറിയ ഇവര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡിസ്‌പോസിബിള്‍ സിറിഞ്ച് പെട്ടിസഹിതം കവര്‍ച്ച ചെയ്യുകയായിരുന്നു.

ഇത് തടഞ്ഞ ഡ്യൂടി നഴ്‌സിനെ തള്ളിയിട്ടശേഷമാണ് ഇരുവരും ബൈകില്‍ കയറി രക്ഷപ്പെട്ടത്. ആശുപത്രി ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ബൈകിന്റെ നമ്ബര്‍ തിരിച്ചറിഞ്ഞാണ് പ്രതികളെ മനസിലാക്കിയത്.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇരുവരെയും കൊല്ലത്തെ രഹസ്യതാവളത്തില്‍ നിന്നാണ് കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്. പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ അണ്ടൂര്‍കോണത്തെത്തിച്ച്‌ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog