റിലീസിംഗ് തടയണം: 'മുഖ്യമന്ത്രി കടക്കല്‍ ചന്ദ്ര'നെതിരേയും ചെന്നിത്തല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 March 2021

റിലീസിംഗ് തടയണം: 'മുഖ്യമന്ത്രി കടക്കല്‍ ചന്ദ്ര'നെതിരേയും ചെന്നിത്തല

തിരുവനന്തപുരം: വണ്‍ സിനിമയിലെ മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷമായ കടയ്ക്കല്‍ ചന്ദ്രനെതിരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിനിമയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ കര്‍ക്കശക്കാരനായ മുഖ്യമന്ത്രി വേഷത്തെയാണ് കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി അവതരിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.രമേശ് ചെന്നിത്തലയ്ക്ക് ചിത്രത്തില്‍ കടപ്പാട് രേഖപ്പെടുത്തുമ്ബോഴാണ് ചിത്രത്തിന്റെ റിലീസിനെതിരെ ചെന്നിത്തല തന്നെ രംഗത്തെത്തിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് കടക്കല്‍ ചന്ദ്രനും സിനിമയ്ക്കും ഇപ്പോള്‍ ക്ലീന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog