ഇരിക്കൂർ പെരുവളത്ത് പറമ്പിൽ എക്സൈസിന്റെ ലഹരി വേട്ടമാരക മയക്കുമരുന്നുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

ഇരിക്കൂർ പെരുവളത്ത് പറമ്പിൽ എക്സൈസിന്റെ ലഹരി വേട്ടമാരക മയക്കുമരുന്നുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി

*18/03/2021
ഇരിക്കൂർ :ഇരിക്കൂറിനടുത്തു പെരുവളത്ത് പറമ്പിൽ വാഹനത്തിൽ കടത്തുകയായിരുന്ന 20 ഗ്രാം MDMA യുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ദിലിപ് എം, സിവിൽ എക്സൈസ് ഓഫീസർ രജിരാഗ് പി പി നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്‌പെക്ടർ രജിത്ത് സി. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തളിപ്പറമ്പ താലൂക്കിൽ ഇരിക്കൂർ അംശം ദേശത്ത് പെരുവളത്ത് പറമ്പിൽ താമസം മഠത്തിൽ ഹൗസിൽ മുഹമ്മദ്‌ എം കെ മകൻ അബ്ദുൾ ഹമീദ്.പി. പി (വയ:42/21) പയ്യന്നുർ താലൂക്കിൽ മാടായി അംശം ദേശം പഴയങ്ങാടി മുട്ടം എന്ന സ്ഥലത്ത് താമസം മൊയ്തു മകൻ അനീസ്. സി (വയ 36/21). ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രജിത്ത് സി അറസ്റ്റ് ചെയ്തത്. MDMA കടത്താനുപയോഗിച്ച KL13 X 1089 കാർ കസ്റ്റഡിയിൽ എടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog