ഏറ്റക്കുറച്ചിലുകൾ തുടർന്ന് സ്വര്‍ണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

രാജ്യത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. രണ്ട് ദിവസം മുൻപ് വിലയിൽ കുത്തനെ ഉയർച്ച ഉണ്ടായെങ്കിലും ഇപ്പോൾ വീണ്ടും കുറഞ്ഞ് വരികയാണ്. 22 കാരറ്റ് സ്വർണ്ണം പവന് 80 രൂപ കുറഞ്ഞ് 35136 രൂപയാണ് ഇന്ന് തുടക്കത്തിലെ സ്വർണ്ണവില. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4392 രൂപയും. 24 കാരറ്റിനും 80 രൂപ കുറഞ്ഞിട്ടുണ്ട്. 35936 രൂപയാണ് ഒരു പവന്‍റെ വില. ഗ്രാമിന് 4492 രൂപയും. ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര സ്വർണ്ണവിപണിയെയും ബാധിക്കുന്നത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിൽ സ്വർണ നിരക്ക് 0.11 ശതമാനം ഉയർന്ന് ഔൺസിന് 1,736.20 ഡോളറായിരുന്നു. ആവശ്യം വർധിക്കുന്നതും നിക്ഷേപ സാധ്യതകൾ കൂടിയതും ദേശീയ തലത്തിൽ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയൊക്കെ സ്വർണ്ണ വിലയെ ബാധിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമാണ് രാജ്യത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടങ്ങിയത്. കേന്ദ്രബജറ്റിൽ സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെ വിലയിടിവുണ്ടായെങ്കിലും പിന്നീട് ഏറിയും കുറഞ്ഞു നിൽക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha