വ്യാപക പ്രതിഷേധം: തരൂരില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല; പി.പി. സുമോദ് മത്സരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാലക്കാട്​: തരൂര്‍ മണ്ഡലത്തില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല. ഡിവൈഎഫ്‌ഐ നേതാവ് പിപി സുമോദ് തരൂരില്‍ സ്ഥാനാര്‍ഥിയാകും. ഇതുസംബന്ധിച്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. അഡ്വ.ശാന്തകുമാരിയെ കോങ്ങാട് മത്സരിപ്പിക്കും. പി.കെ. ജമീലയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാലക്കാട് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഷൊര്‍ണൂരിലും ഒറ്റപ്പാലത്തും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഷൊര്‍ണൂരില്‍ പി.കെ. ശശിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന ഒരു വിഭാഗത്തിന്‍റെ ആവശ്യം ജില്ലാ സെക്രട്ടേറിയറ്റ് തള്ളി. പാലക്കാട് ജനങ്ങള്‍ അംഗീകരിക്കുന്ന സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha