മതിലിലല്ല, പ്രചാരണം ഇ വോളില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോട്ടയം: സോഷ്യല്‍ മീഡിയകളിലെ ഇ പോസ്റ്ററിലൂടെ പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍. പഴയ കാലത്തെ മതിലിലും മരത്തിലും പോസ്റ്ററുകള്‍ ഒട്ടിക്കുന്നതില്‍ നിന്നു മാറി ഇന്ന് സോഷ്യല്‍ മീഡിയ വോളുകളിലാണ് അങ്കം.

പരമ്ബരാഗത പ്രചാരണത്തിന് ഹരിത ചട്ടം, കൊവിഡ് നിബന്ധനകള്‍ പാലിക്കേണ്ടതിനാല്‍ വോട്ടുതേടല്‍ രീതികള്‍ വ്യത്യസ്തമാവുകയാണ്. തദ്ദേശ തിതെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ആധുനികമാണ് നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്തെ കാഴ്ചകള്‍.

നൂതന സാങ്കതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പുത്തന്‍ തലമുറയെ ആകര്‍ഷിക്കുന്ന തരത്തിലാണ് പ്രചാരണം. സ്റ്റുഡിയോ മുറികളില്‍ നിന്നു മാറി ആധുനിക രീതിയിലുള്ള ലൈവ് ഫോട്ടോ ഷൂട്ടുകളാണ് നടക്കുന്നത്സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോകള്‍ ഗ്രാഫിക് ഡിസൈനര്‍മാര്‍ ഫോട്ടോ എഡിറ്റിംഗ് ആപ്പുകളുപയോഗിച്ച്‌ എഡിറ്റ് ചെയ്താണ് തയ്യാറാക്കുന്നത്. വാട്‌സ് ആപ്പ്, ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവകളിലൂടെ സ്റ്റോറിയായും സ്റ്റാറ്റസുകളായും പോസ്റ്റുകളായും പ്രചരിക്കുന്നു.

കല്യാണ ഷൂട്ടിംഗുകളെയും പരസ്യ മോഡലുകളെയും വെല്ലുന്ന തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ് അരങ്ങേറുന്നത്. ബുള്ളറ്റ് മോഡല്‍ പ്രചാരണവും കൊഴുക്കുന്നുണ്ട്. പഴമയില്‍ പുതുമ തേടുന്ന ചായക്കട മോഡല്‍ ഷൂട്ടിംഗും വ്യാപകം. ഒപ്പം ട്രോളുകളും രസകരമായ വീഡിയോകളുമുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha