പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചവീടുകളുടെ താക്കോല്‍ദാനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചവീടുകളുടെ താക്കോല്‍ദാനം

കേളകം: ലയണ്‍സ് ക്ലബ്ബ് ഓഫ് കേളകം ഡിസ്ട്രിക്ട് 318ഇ, ലയണ്‍ ക്ലബ്ബ്സ്  ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കേളകം ചെട്ടിയാംപറമ്പില്‍ നിര്‍മ്മിച്ച നാല് വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടന്നു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ.ഒ.വി സനല്‍ താക്കോല്‍ കൈമാറി  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്  അദ്ധ്യക്ഷത വഹിച്ചു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ ഡോ. എസ് രാജീവ് മുഖ്യാതിഥി ആയിരുന്നു. ഭവന നിര്‍മ്മാണത്തിനായി സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ ജോര്‍ജ്കുട്ടി വാളുവെട്ടിക്കലിനെ ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി, ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ യോഹന്നാന്‍ മറ്റത്തില്‍, ഡോ.സുധീര്‍, ഷാജി ജോസഫ്, കെ.വി രാമചന്ദ്രന്‍, ടൈറ്റസ് തോമസ്, സുബൈര്‍ കൊളക്കാടന്‍, സുരേഷ് ബാബു, പ്രകാശന്‍ കാണി, വി.കെ മനോജ് കുമാര്‍, സജിനി സുധീഷ്, ശശീന്ദ്രന്‍ കോലത്ത്, സി.കെ അജു തുടങ്ങിയവര്‍ സംസാരിച്ചു. കേളകം പൂവ്വത്തിന്‍ചോല സ്വദേശി വര്‍ഗീസ്, അടയ്ക്കാത്തോട് സ്വദേശി പൊന്നമ്മ, കൊട്ടിയൂര്‍ നെല്ലിയോടി സ്വദേശി ധനേഷ്, ചുങ്കക്കുന്ന് സ്വദേശി സജി  എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog