ജീ​വി​ത​വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ഉ​ന്ന​ത​നേ​ട്ട​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ ക​ണ്ണൂ​ര്‍ ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക​യി​ലെ വ്യ​ക്തി​ക​ളെ കെ​സി​വൈ​എം ക​ണ്ണൂ​ര്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു. 2K21 എ​ന്ന​പേ​രി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി ക​ണ്ണൂ​ര്‍ മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, ത​ല​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് ത​യ്യി​ല്‍, മാ​നേ​ജ്മെ​ന്‍റി​ല്‍ പി​എ​ച്ച്‌ഡി നേ​ടി​യ ഡോ.​പി.​വി. ജോ​സ​ഫ് പ​ന​മ​റ്റ​ത്തി​ല്‍, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ര്‍​ട്ടേ​ഴ്‌​ഡ് അ​ക്കൗ​ണ്ട​ന്‍റ​സ് ഓ​ഫ് ഇ​ന്ത്യ ക​ണ്ണൂ​ര്‍ ബ്രാ​ഞ്ച് ചെ​യ​ര്‍​മാ​ന്‍ റെ​ജി പ​ന​ന്താ​ന​ത്ത്, ജി​ല്ലാ ബോ​ഡി ബി​ല്‍​ഡിം​ഗ്‌ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗം മി​സ്റ്റ​ര്‍ ക​ണ്ണൂ​ര്‍ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റോ​ഹി​ന്‍ പാ​വ​ക്ക​ല്‍, സി​എ പ​രീ​ക്ഷയില്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ സാ​ന്ദ്ര രാ​ജു കൊ​ന്ന​ക്ക​ല്‍ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​രെ വികാരി ഫാ. ​മാ​ത്യു ആ​ശാ​രി​പറ​മ്ബി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി. കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളാ​യ കെ​.അ​രു​ണ്‍ അ​യ്യ​മ​ല, അ​ല്‍​നോ നീ​ണ്ടു​കു​ന്നേ​ല്‍, മെ​ല്‍​വി​ന്‍ ജെ​യിം​സ്, ഇ​ട​വ​ക ട്ര​സ്റ്റി റെ​ജി പ​യ്യ​ന്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha