കുവൈറ്റില്‍ വീട്ടുജോലിക്കാരി തൂങ്ങി മരിച്ച നിലയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയെ സ്‍പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. അല്‍ വാഹയിലാണ് 31കാരി ആത്മഹത്യ ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ രണ്ട് ഗാര്‍ഹിക തൊഴിലാളികളാണ് ആത്മഹത്യ ചെയ്‍തതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ആത്മഹത്യ സംബന്ധിച്ച വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘത്തും സ്ഥലത്തെത്തിയെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha