പ്രവാസികള്‍ ദുരിതമനുഭവിക്കുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

പ്രവാസികള്‍ ദുരിതമനുഭവിക്കുന്നു

ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് നാടും വീടും പ്രിയപ്പെട്ടവരെയും കാണുമ്ബോള്‍ ഓര്‍മ്മകളുടെ ഒരു തുരുത്തില്‍ അകപ്പെട്ട പോലെ നോവുന്ന മനുഷ്യരുണ്ട്. അകലങ്ങളില്‍ എവിടെയോ ജീവിതം തളിര്‍ത്തേക്കാവുന്ന പറുദീസകള്‍ ഉണ്ടെന്ന തിരിച്ചറിവില്‍ തന്റെ ഭാവി തനിക്കു ചുറ്റും ഉള്ളവര്‍ക്ക് വേണ്ടി മാറ്റിവെച്ച മനുഷ്യരുണ്ട്. പ്രവാസികള്‍.
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും തുടങ്ങി എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ എന്നുവരേയ്ക്ക് ഉള്ളില്‍ പാടിക്കൊണ്ട് നടക്കുന്ന എത്രയെത്ര പ്രവാസികള്‍..
ഒരു പ്രവാസി
ഒരു കുടുംബത്തിന്റെ
ഒരു സമൂഹത്തിന്റെ
ഒരു നാടിന്റെ..അങ്ങനെ ഒരു രാജ്യത്തിന്റെ തന്നെ ഭദ്രതയാണ് അദ്ധ്വാനിച്ചു സൂക്ഷിക്കുന്നത്.

ഇടയ്ക്കെപ്പോഴെങ്കിലും ആറ്റുനോറ്റൊരു ലീവിന് വരുമ്ബോള്‍ എന്ന് തിരിച്ചു പോകും എന്ന നാട്ടുകാരുടെ സംശയങ്ങള്‍ കേട്ട് ഇനിയും തീര്‍ന്നിട്ടില്ലാത്ത വീടുപണിയുടെ പ്രാരാബ്ദങ്ങളും കേട്ട് കുടുംബത്തില്‍ എവിടെയോ നടക്കാനുള്ള ഒരു കല്യാണത്തിന്റെ ചിലവ് വരവുകള്‍ കേട്ട് നമുക്കുചുറ്റും എത്രയോ പ്രവാസികള്‍ ജീവിക്കുന്നുണ്ട്.

അഴിക്കുംതോറും മുറുകി കൊണ്ടേയിരിക്കുന്ന ഒരു കുരുക്കാണ് പ്രവാസികളുടെ ജീവിതം.
നീണ്ടു നീണ്ടു പോകുന്ന പലരുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ പണിയെടുക്കേണ്ടി വരുന്നവര്‍.
വെയിലും മഴയും മഞ്ഞും ഒന്നും കണക്കാക്കാതെ നാട്ടിലുള്ളവരെയോര്‍ത്തു അധ്വാനിച്ചു കൊണ്ടേയിരിക്കുന്നവര്‍.
ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥയെ ഏറ്റവും കൂടുതല്‍ ഭദ്രമാക്കുന്നത് പ്രവാസികളുടെ വരുമാനം തന്നെയാണ്.
ഗള്‍ഫ് രാജ്യങ്ങളിലും, അമേരിക്കയിലും, ന്യൂസിലാന്‍ഡിലും, ഓസ്ട്രേലിയയിലും, കാനഡയിലുമെല്ലാം ആ രാജ്യത്തെ ജനങ്ങളേക്കാള്‍ ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത്രത്തോളം ജീവിതത്തെ സ്നേഹിക്കുന്നവരാണ് ഇന്ത്യന്‍ ജനത. അതുപോലെതന്നെ തനിക്ക് ചുറ്റുമുള്ള മനുഷ്യര്‍ക്കുവേണ്ടി തന്റെ ജീവിതംതന്നെ ഹോമിക്കുന്നുവരുമാണ് ഇന്ത്യന്‍ ജനത.
ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ ആണ് ഓരോ മനുഷ്യനെയും പ്രവാസി ആകുന്നത്. ഒരിക്കല്‍ പ്രവാസിയായാല്‍ പിന്നീടൊരു തിരിച്ചുവരവ് അസാധ്യമാണ്.
മറ്റുള്ള രാജ്യങ്ങളുടെ പണത്തിന് ഇന്ത്യന്‍ പണത്തേക്കാള്‍ മൂല്യമുണ്ട് എന്നത് തന്നെയാണ് വിദേശരാജ്യങ്ങളിലേക്ക് ജോലികള്‍ക്ക് പോകാന്‍ ഓരോ ഇന്ത്യക്കാരനെയും സജ്ജമാക്കുന്നത്.
പള്ളിക്കല്‍ നാരായണനും നജീബുമെല്ലാം അവരില്‍ ചിലര്‍ മാത്രം..
ദൂരെ നിന്ന് നോക്കുമ്ബോള്‍ പ്രിയപ്പെട്ടവരുടെ ജീവിതങ്ങള്‍ പ്രവാസികളുടെ മുന്നോട്ടുള്ള യാത്രകളെ സ്വാദീനിക്കുന്നുണ്ടെന്ന് കാണാം.. എന്നിട്ടും കുടുംബങ്ങള്‍ക്ക് വേണ്ടി ഒരു മനുഷ്യായുസ്സ് തന്നെയാണ് പ്രവാസികള്‍ അധ്വാനിച്ച്‌ അവസാനിപ്പിക്കുന്നത്..

ലോകത്തെല്ലായിടത്തും പ്രവാസികളുണ്ട്. ഓരോ പ്രവാസ ങ്ങള്‍ക്ക് പിന്നിലും ഓരോ വലിയ കാരണങ്ങളുമുണ്ട്.. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ജനത ചേക്കേറിക്കൊണ്ടേയിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച്‌ എളുപ്പത്തില്‍ എത്തിപ്പെടാം എന്ന് തന്നെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രത്യേകത. ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ മലേഷ്യയിലും സിംഗപ്പൂരിലും ഇന്ത്യന്‍ ജനതയുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും. കാര്യം തമാശയായിട്ടാണ് എങ്കിലും അതില്‍ അല്പം ചിന്ത കൂടിയുണ്ട്. തന്റെ രാജ്യത്തെ പണത്തിന്റെ മൂല്യവും തന്റെ ജീവിതത്തിലെ പ്രാരാബ്ധങ്ങളും തുലനം ചെയ്യപ്പെടാത്ത കാലത്തോളം ഭൂമിയുടെ എല്ലാ കോണുകളിലും മലയാളികള്‍ തന്റെതായ വ്യക്തിത്വം അടയാളപ്പെടുത്തി കൊണ്ടേയിരിക്കും.
ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ നീക്കിയിരിപ്പ് ഉള്ളത് പ്രവാസികളുടെ വിയര്‍പ്പിന്റെ തൂക്കം തന്നെയാണ്.
തനിക്ക് ജനിച്ച കുഞ്ഞിനെ പോലും കാണാന്‍ കഴിയാത്ത,, മരിച്ചുപോയ പ്രിയപ്പെട്ടവരോട് ഒടുവില്‍ ഒന്നും മിണ്ടാന്‍ പോലും കഴിയാത്ത സ്വന്തം ജീവിതവും സന്തോഷങ്ങളും ഉള്ളിലൊതുക്കി കഴിയുന്ന ഒരുപാട് പ്രവാസികളുള്ള ഭൂമിയാണ് നമ്മുടേത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog