തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുമ്പ് ഡൽഹിയിൽ നിന്ന് ആ കൽപ്പന വരും, അവസാന നിമിഷം ചതിയുണ്ടാകുമെന്ന് നേതാക്കളെ ഓർമ്മിപ്പിച്ച് എ കെ ആന്റണി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുമ്പ് ഡൽഹിയിൽ നിന്ന് ആ കൽപ്പന വരും, അവസാന നിമിഷം ചതിയുണ്ടാകുമെന്ന് നേതാക്കളെ ഓർമ്മിപ്പിച്ച് എ കെ ആന്റണി

തിരുവനന്തപുരം: പിണറായിയിൽ തുടങ്ങി പിണറായിയിൽ അവസാനിക്കുന്നതാണ് സി പി എം നേതൃത്വമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ കെ ആന്റണി. കോൺഗ്രസിന്റെ നേതൃനിര അടുത്ത ഇരുപത്തിയഞ്ച് വർഷത്തേക്ക് സമ്പന്നമാണ്. തുടർഭരണം വന്നാൽ പാർട്ടി നശിക്കുമെന്ന് അറിയാവുന്ന സി പി എമ്മുകാരെല്ലാം കോൺഗ്രസിന് വോട്ട് ചെയ്യും. സംസ്ഥാനത്ത് സി പി എം-ബി ജെ പി ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷാഫി പറമ്പിൽ പാലക്കാട് പാട്ടുംപാടി വിജയിക്കും. നേമത്ത് ബി ജെ പിയല്ല രാജഗോപാലാണ് കഴിഞ്ഞതവണ വിജയിച്ചത്. നിരവധി തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രാജഗോപാലിനോട് തിരുവനന്തപുരത്തുകാർക്ക് ഒരു പ്രത്യേക സ്‌നേഹവും സഹതാപവുമുണ്ടായിരുന്നു. ഇത്തവണ ബി ജെ പിയില്ലാത്ത നിയമസഭയാണ് കേരളത്തിലുണ്ടാവുക. കോൺഗ്രസിൽ അധികാരത്തിൽ വന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരാൾ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog