ഇരിക്കൂറിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രാജി ഭീഷണിയുമായി എ ഗ്രൂപ്പ് നേതാക്കള്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

ഇരിക്കൂറിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രാജി ഭീഷണിയുമായി എ ഗ്രൂപ്പ് നേതാക്കള്‍

കണ്ണൂര്‍: ഇരിക്കൂര്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് ശ്രീകണ്ഠാപുരം നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തകരുടെ രാപ്പാകല്‍ സമരം തുടങ്ങി. മണ്ഡലത്തിലെ എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു. സീറ്റ് എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യന് നല്‍കണമെന്നാണ് ആവശ്യം.

രിക്കൂര്‍ ലഭിച്ചില്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ മറ്റൊരു സീറ്റിലും മത്സരിക്കേണ്ടെന്നാണ് എ ഗ്രൂപ്പിന്‍റെ തീരുമാനം. സീറ്റ് ലഭിച്ചില്ലെങ്കില്‍ കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ രാജിവെക്കാനും വിഷയം ഉന്നയിച്ച്‌ സോണിയാ ഗാന്ധിക്ക് പ്രമേയം അയക്കാനും ജില്ലാ നേതൃത്വം തീരുമാനിച്ചു.കഴിഞ്ഞ 39 വര്‍ഷമായി എ ഗ്രൂപ്പിന്‍റെ കയ്യിലായിരുന്നു ഇരിക്കൂര്‍. കെ സി ജോസഫ് ആണ് ഇവിടെ സ്ഥിരമായി സ്ഥാനാര്‍ഥിയായിരുന്നത്. ഇത്തവണ എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണം എന്നായിരുന്നു എ ഗ്രൂപ്പിന്‍റെ നിര്‍ദേശം. ഇതിനിടെയാണ് സജീവ് ജോസഫിന്‍റെ പേര് കെ സി വേണുഗോപാല്‍ മുന്നോട്ടുവെച്ചത്. ഇതോടെയാണ് മണ്ഡലത്തില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

അതേസമയം, മട്ടന്നൂര്‍ സീറ്റ് ആര്‍.എസ്.പിക്ക് നല്‍കിയതിലാണ് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം. രക്തസാക്ഷി ഷുഹൈബിന്റെ മണ്ഡലം പാര്‍ട്ടി ഏറ്റെടുക്കണമെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.മട്ടന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വവും. സമൂഹമാധ്യമങ്ങളിലാണ് പ്രതിഷേധം ആളിക്കത്തുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog