'പിളര്‍പ്പില്‍ ലാഭം', തൃക്കരിപ്പൂരടക്കം ജോസഫിന് പത്ത് സീറ്റ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

'പിളര്‍പ്പില്‍ ലാഭം', തൃക്കരിപ്പൂരടക്കം ജോസഫിന് പത്ത് സീറ്റ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകളില്‍ ധാരണയായി. പത്ത് സീറ്റുകളില്‍ ജോസഫ് വിഭാഗം മത്സരിക്കും. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കിയതോടെയാണ് ജോസഫിന് പത്ത് സീറ്റുകളായത്. ഇതിന് പുറമേ കോതമംഗലം, കടുതുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, തൊടുപുഴ, തിരുവല്ല, ഇടുക്കി, കുട്ടനാട്, ഇരിങ്ങാലക്കുട സീറ്റുകളിലും ജോസഫ് വിഭാഗം പോരിനിറങ്ങും. ഇതില്‍ മൂന്ന് സീറ്റുകള്‍ കോട്ടയം ജില്ലയിലും രണ്ട് സീറ്റുകള്‍ ഇടുക്കിയിലുമാണ്. നാളെ പിജെ ജോസഫ് തിരുവനനന്തപുരത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തര്‍ക്കം തുടരുന്ന ഏറ്റുമാനൂര്‍ സീറ്റ് ആര്‍ക്കെന്നതിലാണ് ഇനി സസ്പെന്‍സ്പിളര്‍പ്പിലൂടെ ഇരുമുന്നണിയില്‍ നിന്നും സീറ്റുകള്‍ വാരിക്കൂട്ടി ലാഭമുണ്ടാക്കിയത് ജോസും ജോസഫുമാണ്. പിളരും തോറും വളരുന്ന പാര്‍ട്ടി എന്ന വിശേഷണം അന്വര്‍ത്ഥമാക്കി ഇടത്- വലത് മുന്നണികളില്‍ നിന്നായി ഇത്തവണ ആകെ 23 സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് ജോസും ജോസഫും നേടിയത്. യുഡിഎഫിലായിരുന്നപ്പോള്‍ സംയുക്ത കേരളാ കോണ്‍ഗ്രസ് മത്സരിച്ചത് ആകെ 15 സീറ്റുകളിലായിരുന്നു. ഇത്തവണ പരസ്പരം പോരടിച്ച്‌ പിരിഞ്ഞ് ഇടത് മുന്നണി പ്രവേശനം നേടിയ ജോസ് കെ മാണി എല്ലാവരേയും ഞെട്ടിച്ച്‌ 13 സീറ്റുകളാണ് നേടിയെടുത്തത്. ഇതിന് തുല്യം തങ്ങള്‍ക്കും വേണമെന്നായിരുന്നു ജോസഫ് വിഭാഗം യുഡിഎഫില്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ പത്ത് സീറ്റുകള്‍ നല്‍കാമെന്ന് യുഡി എഫിലും ധാരണയായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog