അ​നു​ന​യ ശ്ര​മ​ങ്ങ​ള്‍​ക്കു വ​ഴ​ങ്ങാ​തെ എ ​ഗ്രൂ​പ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സ​ജീ​വ് ജോ​സ​ഫി​നെ പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രേ എ ​ഗ്രൂ​പ്പു​കാ​രു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു.
ഇ​ന്ന് എ ​ഗ്രൂ​പ്പ് വി​ഭാ​ഗം നേ​താ​ക്ക​ള്‍ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്തി​ട്ടു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ശ്രീ​ക​ണ്ഠ​പു​രം റോ​യ​ല്‍ ഹാ​ളി​ലാ​ണ് യോ​ഗം. സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, പി.​ടി. മാ​ത്യു, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ര്‍, ഡോ. ​കെ.​വി. ഫി​ലോ​മി​ന എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ ​ഗ്രൂ​പ്പി​ന്‍റെ ബൂ​ത്തു​ത​ലം മു​ത​ലു​ള്ള ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും.നാ​ളെ പേ​രാ​വൂ​രി​ലും 19ന് ​ക​ണ്ണൂ​രി​ലും ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം അ​നു​ന​യ​നീ​ക്ക​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​നും സി​റ്റിം​ഗ് എം​എ​ല്‍​എ കെ.​സി.​ജോ​സ​ഫും ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തു​ന്നു​ണ്ട്.
സോ​ണി സെ​ബാ​സ്റ്റ്യ​നും മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍​ക്കും കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ത്വ​ം ന​ല്‍​കി അ​നു​ന​യി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha