കണ്ണൂര്‍ വിമാനത്താവളത്തില്‍ കെ.എസ്.ആര്‍.ടി.സി. കൗണ്ടര്‍ തുടങ്ങി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

കണ്ണൂര്‍ വിമാനത്താവളത്തില്‍ കെ.എസ്.ആര്‍.ടി.സി. കൗണ്ടര്‍ തുടങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. കെ.എസ്.ആര്‍.ടി.സി. ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ടെര്‍മിനലിലെ ആഗമനവിഭാഗത്തിലാണ് കൗണ്ടര്‍ തുറന്നത്.

വിമാനത്താവളത്തില്‍നിന്ന് കഴിഞ്ഞ മാസംമുതല്‍ കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലേക്ക് ലോ ഫ്ളോര്‍ എ.സി. ബസ് സര്‍വീസുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ വിദേശയാത്രക്കാര്‍ക്കുള്‍പ്പെടെ ഇതേക്കുറിച്ച്‌ അറിയാത്തതിനാല്‍ ബസുകളില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു.
ഇത് പരിഹരിക്കുന്നതിനാണ് വിമാനത്താവളത്തില്‍ കൗണ്ടര്‍ തുറന്നത്.

നിലവില്‍ പ്രതിദിനം 10 മുതല്‍ 15 വരെ യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സി.ബസ് സൗകര്യം ഉപയോഗിക്കുന്നത്. യാത്രക്കാര്‍ കുറവായതോടെ സര്‍വീസ് നിര്‍ത്തുന്നത് പരിഗണനയിലായിരുന്നു. നേരത്തെ മട്ടന്നൂര്‍, ഇരിട്ടി, കണ്ണൂര്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന വിധത്തിലും കോഴിക്കോട്, മലപ്പുറം ഡിപ്പോകളിലേക്കുമെല്ലാം വിമാനത്താവളത്തില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. സര്‍വീസുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എല്ലാം റദ്ദാക്കിയിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog