തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ കേരളത്തിലെത്തും; ആദ്യ പരിപാടി തൃപ്പൂണിത്തുറയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ കേരളത്തിലെത്തും; ആദ്യ പരിപാടി തൃപ്പൂണിത്തുറയില്‍

കണ്ണൂര്‍: കേരളത്തിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ പരിപാടി തൃപ്പൂണിത്തുറയില്‍. ഇന്ന് രാത്രിയാണ് അമിത് ഷാ സംസ്ഥാനത്തെത്തുക. ബുധനാഴ്ച്ച രാവിലെയാണ് ആദ്യ പരിപാടി.
ഇന്ന് രാത്രി 9 മണിക്ക് അമിത് ഷാ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തും. നാളെ രാവിലെ നെടുമ്പാശേരിയില്‍ നിന്നും ഹെലികോപ്റ്ററിലാണ് അദ്ദേഹം തൃപ്പൂണിത്തുറയിലെത്തിയത്. സ്റ്റാച്യു ജംഗ്ഷനില്‍ നിന്നും പൂര്‍ണ്ണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്കുള്ള റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.ഉച്ചയ്ക്ക് 2.30 ന് പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും. തുടര്‍ന്ന് കഞ്ചിക്കോട്ട് എത്തുന്ന അദ്ദേഹം മുതല്‍ സത്രപടി വരെ റോഡ് ഷോ നടത്തും. പിന്നീട് അദ്ദേഹം കോയമ്പത്തൂരിലേക്ക് പോകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog