ലക്ഷങ്ങള്‍ ചെലവാക്കി നവീകരണം നടത്തിയിട്ടും... - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

ലക്ഷങ്ങള്‍ ചെലവാക്കി നവീകരണം നടത്തിയിട്ടും...

നെയ്യാറ്റിന്‍കര:ലക്ഷങ്ങള്‍ ചെലവാക്കി ആശുപത്രി നവീകരിച്ചെങ്കിലും ആശുപത്രിയിലെത്തുന്ന ജനങ്ങളെ ടോയ്‌ലെറ്റ് ബുദ്ധിമുട്ടിപ്പിക്കുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ 5.99 ലക്ഷം രൂപ ചെലവാക്കി ആശുപത്രിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ട്രോബോ കെയര്‍, ഓപ്പറേഷന്‍ തിയേറ്റര്‍, ഈ ടോയ്ലറ്റ്, മരുന്ന് സൂക്ഷിക്കുന്നതിനുള്ള ഗോഡൗണ്‍ എന്നീ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. ലാബിന് പിറകിലെ ടോയ്‌ലെറ്റ് നവീകരിക്കാന്‍ മാത്രം നടപടിയുണ്ടായില്ല. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ലാബിന് പിറകിലുള്ള ടോയ്‌ലെറ്റാണ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയില്‍ കിടക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ലാബില്‍ പരിശോധനയ്ക്ക് എത്തുന്നവരുമാണ് പൊട്ടിപ്പൊളിഞ്ഞ ടോയ്‌ലെറ്റ് കാരണം ബുദ്ധമുട്ടിലായത്.ലാബ് സ്ഥിതി ചെയ്യുന്ന കെട്ടിടം നിര്‍മ്മിക്കുന്നതിന് മുന്‍പ് സ്ഥാപിച്ചതാണ് ഈ ടോയ്‌ലെറ്റുകള്‍
കാലാകാലങ്ങളില്‍ പല പുതിയ കെട്ടിടങ്ങള്‍ പണിയുമ്ബോഴും ഈ ടോയ്ലറ്റുകള്‍ നവീകരിക്കാറില്ല. ആശുപത്രി അധികൃതരോ മറ്റാരും തന്നെ ഇതിനുള്ള നടപടികള്‍ എടുക്കുന്നില്ലെന്നാണ് പരാതി. ടോയ്‌ലെറ്റിനുവേണ്ടി നിര്‍മ്മിച്ച ടാങ്ക് പൊട്ടിപ്പൊളിഞ്ഞ് മാലിന്യം ടാങ്കിനുള്ളില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ്. അതുകാരണം സമീപത്താകെ ദുര്‍ഗന്ധവും അസഹനീയമാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog