നിയമസഭ തിരഞ്ഞെടുപ്പ് : പ്രവര്‍ത്തനസജ്ജമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

നിയമസഭ തിരഞ്ഞെടുപ്പ് : പ്രവര്‍ത്തനസജ്ജമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍

ആലപ്പുഴ : ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും സുതാര്യത ഉറപ്പാക്കാനും ചട്ടങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഐ സി റ്റി സെല്ലിന്റെ വിവിധ അപ്ലിക്കേഷനുകള്‍ സജ്ജമായി.

വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ്പ്

ജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും ചേര്‍ത്തിട്ടില്ലെങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാനും തെറ്റുകള്‍ തിരുത്തുവാനും, ഫോട്ടോ വോട്ടര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുവാനും സാഹയിക്കുന്ന ആപ്പാണിത്.(voter helpline app) സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അറിയുവാനും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അതാത് സമയത്ത് അറിയുവാനും സാധിക്കുന്ന ആപ്പാണിത്ബി എല്‍ ഒ നെറ്റ് മൊബൈല്‍ ആപ്പ്

ബൂത്ത്‌ തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് രേഖകളുടെ പരിശോധന നടത്തുവാനും ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുവാനും ഓണ്‍ലൈന്‍ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികള്‍ ഓണ്‍ലൈന്‍ മുഖേന നടപടികള്‍ സ്വീകരിക്കാനും സഹായിക്കുന്ന ആപ്പാണ് ബി എല്‍ ഒ നെറ്റ് മൊബൈല്‍ ആപ്പ് (BLO Net mobile app).

സി-വിജില്‍ ആപ്പ്, സുവിധ.

പൊതുജനങ്ങള്‍ക്ക് പെരുമാറ്റചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ സഹായിക്കുന്ന സി-വിജില്‍ ആപ്പ്(cVIGIL App), സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കിയതിന് ശേഷം നില പരിശോധിക്കുവാന്‍ സാധിക്കുന്ന സുവിധ കാന്‍ഡിഡേറ്റ് ആപ്പ്, റിട്ടേണിങ് ഓഫീസര്‍ മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും സ്ഥാനാര്‍ഥികളുടെ അപേക്ഷയില്‍ ഉടനടി നടപടികള്‍ സ്വീകരിക്കുവാന്‍ സഹായിക്കുന്ന നോഡല്‍ ആപ്പ്, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരങ്ങള്‍ ഉടനടി ഇലക്ഷന്‍ കമ്മീഷന് ‍ റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ സഹായിക്കുന്ന ഒബ്സെര്‍വര്‍ ആപ്പ് എന്നിവയാണ് പ്രവര്‍ത്തനസജ്ജമായ മറ്റ് ആപ്പുകള്‍.

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിംഗ് സുഗമമായി നടപ്പാക്കുന്നതിനായി വോട്ടര്‍ ഐഡി കാര്‍ഡ് വേഗത്തില്‍ പരിശോധിക്കുന്നതിന് സഹായിക്കുന്ന ബൂത്ത്‌ ആപ്പ്, വോട്ടെണ്ണല്‍ ദിവസം ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്ന പോളിങ് ശതമാനം വേഗത്തില്‍ അറിയുവാന്‍ സഹായിക്കുന്ന വോട്ടര്‍ ടേണ്‍ഔട്ട്‌ ആപ്പ്, ഭിന്നശേഷിക്കാര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ആയാസരഹിതമാക്കാന്‍ സഹായിക്കുന്ന പേഴ്സണ്‍ വിത്ത്‌ ഡിസബിലിറ്റി ആപ്പ് (പി ഡബ്ലിയു ഡി ആപ്പ് ) എന്നീ മൊബൈല്‍ അപ്ലിക്കേഷനുകളും ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog