കോടീശ്വരനാണെന്ന് ധര്‍മ്മജന്റെ സത്യവാങ്മൂലം; സ്വത്ത് വിവരങ്ങളുടെ കണക്കിങ്ങനെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

കോടീശ്വരനാണെന്ന് ധര്‍മ്മജന്റെ സത്യവാങ്മൂലം; സ്വത്ത് വിവരങ്ങളുടെ കണക്കിങ്ങനെ

കോഴിക്കോട് ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ചലച്ചിത്ര നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കും ഭാര്യ അനൂജയ്ക്കും വിവിധ ബാങ്കുകളിലായി 63.98 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം. ധര്‍മജന് 37.49 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 26.48 ലക്ഷം രൂപയുടെയും നിക്ഷേപമാണുള്ളത്. 2.70 കോടി രൂപയുടെ സ്വത്തുക്കളാണ് ധര്‍മജന്റെയും ഭാര്യയുടെയും രണ്ട് ആശ്രിതരുടെയും പേരിലുള്ളത്.

ധര്‍മജന് 40.32 ലക്ഷത്തിന്റെ കാറും 17.79 ലക്ഷത്തിന്റെ മറ്റൊരു കാറുമുണ്ട്. 48,000 രൂപ വിലയുള്ള ഒരു സ്‌കൂട്ടറുമുണ്ട്. 12.50 ലക്ഷത്തിന്റെ കൃഷിഭൂമിയും 50 ലക്ഷത്തിന്റെ കാര്‍ഷികേതര ഭൂമിയുമുണ്ട്. 62 ലക്ഷം രുപ വിലമതിക്കുന്ന വീട് സ്വന്തമായുണ്ട്.ധര്‍മജന്റെ പേരില്‍ അഞ്ചു ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയും 60 ലക്ഷത്തിന്റെ എസ്.ബി.ഐ ലൈഫ് പോളിസിയുമുണ്ട്.

ധര്‍മജന് 1,60,000 രൂപ വില മതിക്കുന്ന അഞ്ചു പവന്റെ സ്വര്‍ണാഭരണവും ഭാര്യയ്ക്ക് 6.40 ലക്ഷം രുപ വലിവരുന്ന 20 പവന്റെ സ്വര്‍ണാഭരണവുമുണ്ട്. രണ്ടു മക്കള്‍ക്ക് 70,000 രൂപ വിലമതിക്കുന്ന രണ്ടു പവന്‍ വീതം സ്വര്‍ണാഭരണമുണ്ട്. ധര്‍മജന് 1,62,88,726 രൂപയുടെ ജംഗമ സ്വത്തും ഭാര്യയ്ക്ക് 32,93,434 രൂപയുടെ ജംഗമസ്വത്തുമാണുള്ളത്. ധര്‍മജന്റെ വരുമാന മാര്‍ഗം ബിസിനസും അഭിനയവുമാണ്. ഭാര്യയ്ക്ക് വരുമാനം ബിസിനസില്‍നിന്നാണ്. ധര്‍മജന് 12 ലക്ഷത്തിന്റെ വാഹന വായ്പയുമുണ്ടെന്നാണ് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog