ഭക്ഷ്യകിറ്റ്​ കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്ന വ്യാജ പ്രചാരണം നടക്കുന്നു -പിണറായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ​കോവിഡുകാലത്ത്​ സംസ്ഥാന സര്‍ക്കാറിന്‍റെ ഭക്ഷ്യകിറ്റ്​ വിതരണം​ കേന്ദ്രസര്‍ക്കാറി​േന്‍റതെന്ന്​ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍​. കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ്​ കൊടുക്കേ​​ണ്ടെ. കോണ്‍ഗ്രസിന്‍റെ എത്ര എം.പിമാര്‍ കര്‍ഷക സമരത്തിന്​ പോയെന്നും പിണറായി ചോദിച്ചു.

പല സംസ്ഥാനങ്ങളിലും ​ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായാണ്​ കോണ്‍ഗ്രസിനെ ജയിപ്പിച്ചത്​. എന്നാല്‍, കോണ്‍ഗ്രസ്​ നേതാക്കള്‍ കൂട്ടത്തോ​െട ബി.ജെ.പിയിലേക്ക്​ പോയി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പ​മാണ്​.എല്‍.ഡി.എഫിന്‍റെ ജനപ്രീതിയില്‍ എതിരാളികള്‍ക്ക്​ ആശങ്കയുണ്ട്​. അതിനാലാണ്​ ചില പ്രതീകങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നത്​. കോണ്‍ഗ്രസ്​ ബി.ജെ.പിക്കെതിരായ പോരാട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത്​ നേമത്തെയാണ്​. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നഷ്​ടമായ വോട്ടുകളെ കുറിച്ച്‌​ കോണ്‍ഗ്രസ് ആദ്യം​ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൃത്രിമമായി വാര്‍ത്തകള്‍ സൃഷ്​ടിച്ച്‌​ ചര്‍ച്ചകള്‍ വഴിതിരിച്ച്‌​ വിടാനാണ്​ ശ്രമം. കോണ്‍ഗ്രസും ബി.ജെ.പിയും നേമത്ത്​ തെരഞ്ഞെടുപ്പില്‍ പരസ്​പരം സഹകരിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എട്ട്​ ലക്ഷത്തോളം ഒഴിവുകളില്‍ നിയമനം നടത്താനുണ്ട്​​. എന്നാല്‍, അതിനെ വിമര്‍ശിക്കാതെ പി.എസ്​.സിയെ മാത്രമാണ്​ പ്രതിപക്ഷം വിമര്‍ശിക്കുന്നത്​. ഇത്​ ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha