നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സമര്‍പ്പിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സമര്‍പ്പിക്കും

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സമര്‍പ്പിക്കും. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ക്ക് മുമ്ബാകെ ആണ് മുഖ്യമന്ത്രി പത്രിക സമര്‍പ്പിക്കുക.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി കളക്ടറേറ്റിലെത്തും. രാവിലെ 11 മണിക്ക് ആണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുക. പത്രിക സമര്‍പ്പണത്തിന് പ്രകടനവും ആള്‍ക്കൂട്ടവുമുണ്ടാകില്ല കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചാകും പത്രിക സമര്‍പ്പണം. നാളെയും ബുധനാഴ്ചയുമായി കണ്ണൂര്‍ ജില്ലയില്‍ മറ്റ് സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പിക്കും

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog