എമെര്‍ജിങ് കണ്ണൂരിന്റെ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് കിയാല്‍ എംഡി തുളസിദാസിന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

എമെര്‍ജിങ് കണ്ണൂരിന്റെ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് കിയാല്‍ എംഡി തുളസിദാസിന്

കണ്ണൂര്‍ :എമര്‍ജിങ് കണ്ണൂരിന്റെ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡിന് കിയാല്‍ എംഡി തുളസിദാസിനെ തിരഞ്ഞെടുത്തു. ദിശ, കണ്ണൂര്‍ പ്രസ് ക്ലബ്, വെയ്ക്ക്, ടീം ഹിസ്റ്റോറിക്കല്‍ ഫ്ലൈറ്റ് ജേര്‍ണി, കേരള ചേംബര്‍ ഓഫ് കൊമേഴ്സ്, വാള്‍ക്ക്, പോസിറ്റീവ് കമ്യൂണ്‍ എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് 'എമര്‍ജിങ് കണ്ണൂര്‍'.

1972ല്‍ ഐ എ എസ് നേടുകയും, ദീര്‍ഘകാലം എയര്‍ഇന്ത്യയുടെ ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടര്‍ സ്ഥാനം, എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ഫൗണ്ടര്‍ ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടര്‍, എയര്‍ മൗറീഷ്യസിന്റെയും ഒമാന്‍ എയറിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം ഉള്‍പ്പടെ വ്യോമയാന രംഗത്ത് നിര്‍ണായകം ആയിട്ടുള്ള നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തിരുന്നുകൊണ്ട് ഉത്തര മലബാറിന്റെ ഏറ്റവും വലിയ സ്വപ്നമായ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതിന് ചുക്കാന്‍ പിടിക്കുകയും ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് വി തുളസിദാസ് ഐഎഎസ് നെ 'എമര്‍ജിങ് കണ്ണൂരിന്‍റെ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡിന്' തിരഞ്ഞെടുത്തത് മാര്‍ച്ച്‌ ഒമ്ബതിന് നടക്കുന്ന ചടങ്ങില്‍ തുളസിദാസിന് അവാര്‍ഡ് സമര്‍പ്പിക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog