ജോലി കഴിഞ്ഞെത്തിയപ്പോള്‍ ഭക്ഷണമില്ല; തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

ജോലി കഴിഞ്ഞെത്തിയപ്പോള്‍ ഭക്ഷണമില്ല; തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു

കൊല്ലം: ഭര്‍ത്താവ് വഴക്കിനിടെ തടി‌കഷ്‌ണം കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് പരിക്കേ‌റ്റ ഭാര്യ മരിച്ചു. കൊല്ലം പുത്തൂര്‍ മാവടിയില്‍ സുശീലഭവനില്‍ സുശീല(58) ആണ് മരണമടഞ്ഞത്. സുശീലയെ മര്‍ദ്ദിച്ച ഭര്‍ത്താവ് സോമദാസിനെ(63) പുത്തൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു സംഭവം. തിരുവനന്തപുരം അമ്ബൂരി സ്വദേശികളായ സോമദാസും സുശീലയും പാട്ടത്തിനെടുത്ത ഭൂമിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കൃഷിചെയ്യുകയായിരുന്നു.

രാവിലെ ജോലിക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ ആഹാരം തയ്യാറാകാത്തതിനെ തുടര്‍ന്ന് സോമദാസും സുശീലയും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് തര്‍ക്കത്തിനിടെ പെട്ടെന്ന് കൈയില്‍ കിട്ടിയ തടികഷ്‌ണം കൊണ്ട് സോമദാസ് സുശീലയെ അടിച്ചുവീഴ്‌ത്തുകയായിരുന്നു.തുടര്‍ന്ന് സോമദാസ് തന്നെ വിവരം പുറത്തറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ പുത്തൂര്‍ പൊലീസ് സുശീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല. ഇവര്‍ക്ക് മക്കളില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog