പി ജയരാജന്റെ ചാവേറുകളെ ഭയന്ന് സിപിഎം; പിജെ ആര്‍മിയെ മുളയിലെ നുള്ളാന്‍ തന്ത്രപരമായ നിലപാട്; അടിയൊഴുക്ക് ഭയന്ന് പാര്‍ട്ടി നേതൃത്വം; തമ്മിലടി തുടരുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

പി ജയരാജന്റെ ചാവേറുകളെ ഭയന്ന് സിപിഎം; പിജെ ആര്‍മിയെ മുളയിലെ നുള്ളാന്‍ തന്ത്രപരമായ നിലപാട്; അടിയൊഴുക്ക് ഭയന്ന് പാര്‍ട്ടി നേതൃത്വം; തമ്മിലടി തുടരുന്നു

നേതൃത്വം നിലപാട് കര്‍ശനമാക്കിയതോടെ വിമതരുടെ പ്രത്യക്ഷ പ്രതികരണം നിലച്ചെങ്കിലും അടിയൊഴുക്കുകള്‍ ശക്തമാണെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ ഉണ്ടായതുപോലുള്ള വ്യാപകമായ പ്രതിഷേധങ്ങളാണ് പിജെ ആര്‍മി ആസുത്രണം ചെയ്തിരുന്നത്.

പാര്‍ട്ടി നേതൃത്വം നടത്തിയ അന്വേഷണത്തിലും ഇത് വ്യക്തമായിട്ടുണ്ട്. പല സ്ഥലങ്ങളിലും പിജെ ആര്‍മിയില്‍പ്പെട്ടവര്‍ രഹസ്യ യോഗം ചേര്‍ന്ന് ശക്തമായ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും ജയരാജന്റെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ പിജെ ആര്‍മി രഹസ്യമായി അടിയൊഴുക്കുകള്‍ ശക്തമാക്കിയിരുന്നുവെങ്കിലും നിയമസഭാ സീറ്റ് നിഷേധത്തോടെയാണ് കൂടുതല്‍ രൂക്ഷമായത്. കുറ്റിയാടിയിലും പൊന്നാനിയിലുമെല്ലാം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച്‌ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത്തരത്തിലുള്ള പ്രതിഷേധത്തെ ഒരു പരിധിവരെ കണ്ണൂരില്‍ നിയന്ത്രിച്ച്‌ നിര്‍ത്താനായെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലയിലുണ്ടെങ്കിലും സ്വന്തം മണ്ഡലമായ ധര്‍മ്മടത്തിന് പുറത്ത് ഇതുവരെ പ്രചാരണത്തിനിറങ്ങിയിട്ടില്ല. മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരിലെത്തിയിരുന്നുവെങ്കിലും പിണറായി പ്രചാരണത്തിനിറങ്ങിയിരുന്നില്ല. ഇത്തവണയും സ്ഥിതി മറിച്ചാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പി. ജയരാജനെ എങ്ങനെ ഉപയോഗിക്കണമെന്നതിലും സിപിഎമ്മില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണത്തിന് തുടക്കം കുറിച്ചെങ്കിലും മുമ്ബൊന്നുമില്ലാത്ത വിധം സര്‍വ്വത്ര ആശയക്കുഴപ്പത്തിലാണ് സിപിഎം നേതൃത്വം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog