സി.പി.എം നേതാവ്​ ബേബി ജോണിനെ പ്രസംഗിക്കുന്നതിനിടെ തള്ളിയിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃശൂര്‍: എല്‍.ഡി.എഫ്​ തെര​ഞ്ഞെടുപ്പ്​ പ്രചരണ വേദിയില്‍ പ്രസംഗിക്കവേ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ തള്ളിയിട്ടു. തൃശൂര്‍ തേക്കിന്‍കാട്​ മൈതാനിയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ശനിയാഴ്ച ​ൈ​വകീട്ട്​ 7.15 ഓ​ടെയാണ്​ സംഭവം.

മുഖ്യമന്ത്രി പ​ങ്കെടുത്ത്​ പ്രസംഗിച്ച ശേഷം ബേബി ജോണ്‍ പ്രസംഗിക്കുകയായിരുന്നു. ഇതിനിടെയാണ്​ സദസ്സില്‍നിന്ന്​ എത്തിയ ഒരാള്‍ അദ്ദേഹത്തെ തള്ളിയിട്ടത്​. വേദിയില്‍ പ്രസംഗപീഠം സഹിതം മറിഞ്ഞുവീണ ബേബിജോണിനെ നേതാക്കളും റെഡ്​വളന്‍റിയര്‍മാരും ചേര്‍ന്നാണ്​ എഴുന്നേല്‍പിച്ചത്​. അല്‍പ സമയത്തിനകം ബേബിജോണ്‍ പ്രസംഗം തുടര്‍ന്നു. അക്രമിയെ ​റെഡ്​ വളന്‍റിയര്‍മാര്‍ ചേര്‍ന്ന്​ വേദിയില്‍നിന്ന്​ പിടിച്ചുമാറ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha