ഭര്‍ത്താവിന്റെ നിരന്തര പീഡനം; പൊറുതിമുട്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

ഭര്‍ത്താവിന്റെ നിരന്തര പീഡനം; പൊറുതിമുട്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ

മുംബൈ: ഞായറാഴ്ച്ചയാണ് മുംബൈയിലെ വിരാറില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്ന വാര്‍ത്ത പുറത്തു വന്നത്. അടുക്കളയിലെ കറിക്കത്തി ഉപയോഗിച്ച്‌ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ നിരന്തരമായ പീഡനം കാരണമാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് സൂചന.

നേഹ പവാര്‍ എന്ന സ്ത്രീയാണ് ഭര്‍ത്താവായ ലോകേഷിനെ കൊലപ്പെടുത്തിയത്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള ഒരു മകനുമുണ്ട്. സംഭവ ദിവസം മകന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയിലെ ജീവനക്കാരാനാണ് ലോകേഷ്.

പ്രണയിച്ച്‌ വിവാഹം ചെയ്തവരാണ് ലോകേഷും നേഹയും. ഒന്നിച്ച്‌ ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്.പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്ബാണ് ഇരുവരും വിരാറില്‍ വാടകയ്ക്ക് ഫ്‌ലാറ്റ് എടുത്ത് താമസം തുടങ്ങിയത്.

ഞായറാഴ്ച്ച പുലര്‍ച്ചെ ഭര്‍ത്താവിന് ബൈക്ക് അപകടം പറ്റിയെന്നും ഗുരുതരമാണെന്നും പറഞ്ഞ് നേഹ ബന്ധുവിനെ ഫോണ്‍ ചെയ്തിരുന്നു. പുലര്‍ച്ചെ 3.30 ഓടെ വിരാറിലുള്ള ഇവരുടെ ഫ്‌ലാറ്റില്‍ എത്തിയ ബന്ധു കാണുന്നത് രക്തത്തില്‍ കുളിച്ച്‌ മരിച്ചു കിടക്കുന്ന ലോകേഷിനെയാണ്.

ലോകേഷിന്റെ ബൈക്ക് ഫ്‌ലാറ്റിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നതായും അപകടം പറ്റിയിട്ടില്ലെന്നും ബന്ധുവിന് മനസ്സിലായി. തുടര്‍ന്ന് സംശയം തോന്നിയതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നേഹയെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

നിസ്സാര കാര്യങ്ങള്‍ക്ക് പോലും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്നും സംഭവ ദിവസവും ഇതുപോലെ തര്‍ക്കമുണ്ടായെന്നും യുവതി പൊലീസിനോട് പറഞ്ഞു. കുറച്ചു വര്‍ഷങ്ങളായി ഭര്‍ത്താവ് മദ്യപിച്ച്‌ വന്ന് തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്നും നേഹ പറയുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്നാണ് പൊലീസ് കരുതുന്നത്. സംഭവ സമയം ഇവരുടെ ഏഴ് വയസ്സുള്ള മകന്‍ മുത്തച്ഛന്റെ വീട്ടിലായിരുന്നു. നേഹയെ മാര്‍ച്ച്‌ 11 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog