തൃക്കരിപ്പൂരിലെ വോട്ടര്‍ പട്ടിക: വന്‍ക്രമക്കേടെന്ന് യു.ഡി.എഫ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഭീഷണിയുള്ള 72 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെ നിയമിക്കാനും ഓരോ ബൂത്തിലും ആറ് പേരടങ്ങുന്ന പാരാമിലിട്ടറി ഫോഴ്സിനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് ഏജന്റുമാരുടെ പരാതികള്‍ സ്വീകരിക്കാതെ സംരക്ഷണം ലഭിക്കുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.

194 ബൂത്തുകളിലും ക്യാമറ ഏര്‍പ്പെടുത്താല്‍ സംവിധാനം വേണം. യു.ഡി.എഫ് ഇക്കാര്യത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പട്ടികയിലെ ക്രമക്കേടും സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ഓഫീസര്‍ക്കും പരാതി നല്‍കിയതായും എം.പി.ജോസഫ് അറിയിച്ചു. യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനര്‍ കെ.ശ്രീധരന്‍ , കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോജോസഫ്, അഡ്വ.ഇ.എം.സോജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തുകാഞ്ഞങ്ങാട്:തൃക്കരിപ്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി.ജോസഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. മാതൃകാ കണക്കെടുപ്പില്‍ തന്നെ 1053 വോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്ന് മുതല്‍ മൂന്ന് വരെ വോട്ടര്‍ ഐ.ഡികള്‍ ഉദ്യോഗസ്ഥര്‍ വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ 72 ബൂത്തുകളിലാണ് ഇരട്ട വോട്ടുകളും വ്യാജ വോട്ടുകളും ഉള്ളത്. ഈ പട്ടിക വച്ചാണ് വോട്ടെടുപ്പിന് തയ്യാറെടുപ്പ് നടത്തുന്നത്.

1053 പേരുടെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ഭീഷണിയും കൈയൂക്കും സംഘര്‍ഷവും ഉണ്ടാക്കാന്‍ ഇത്തരം തിരിച്ചറിയല്‍ രേഖകള്‍ കാരണമാകും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha