'പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോവുകയാണോ എന്നായിരുന്നു ചോദ്യം'; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പോക്സോ കേസ് പ്രതിയോട് പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്ന ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്ന് ചീഫ് ജസ്റ്റിസ്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി ചീഫ് ജസ്റ്റിസ് എത്തിയത്. പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോവുകയാണോ എന്നായിരുന്നു ചോദ്യമെന്നും ഇത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിക്ക് സ്ത്രീകളോട് വലിയ ബഹുമാനമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു
പോക്സോ കേസിൽ ഉൾപ്പെട്ട മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷൻ കമ്പനി ടെക്നിഷ്യൻ മോഹിത് സുഭാഷ് ചവാൻ എന്നയാളോടാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. കേസിൽ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് വാദം കേട്ടത്. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഭാഗത്തു നിന്നും വിവാദം ഉയർത്തുന്ന തരത്തിൽ ഇത്തരമൊരു ചോദ്യം ഉയർന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha