സ്പീക്കർക്കെതിരേ പടയ്ക്കുന്നത് ഇല്ലാക്കഥ -മുഖ്യമന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേയുള്ള അവകാശലംഘന നോട്ടീസിൽ നടപടി സ്വീകരിച്ചതിനാണ് സ്പീക്കർക്കെതിരേ ഇല്ലാക്കഥകൾ പടയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവകാശലംഘന നോട്ടീസ് സ്വീകരിച്ച് തുടർനടപടി സ്വീകരിച്ചതിന്റെ കാരണക്കാരൻ സ്പീക്കറാണെന്ന് കരുതി അദ്ദേഹത്തെ പാഠം പഠിപ്പിച്ചുകളയാമെന്ന വിചാരത്തോടെയാണിത്. ബി.ജെ.പി.യിലെ ചില കേന്ദ്രങ്ങളുടെ പിന്തുണയോടെയാണിത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിനോ കേന്ദ്ര ഏജൻസികൾക്കെതിരേയോ അല്ല സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏജൻസികളിലെ ചില ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി തെളിവുലഭിച്ചിട്ടുണ്ട്. അവരുടെ ചെയ്തികൾക്കെതിരേയാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. 
സ്വർണക്കള്ളക്കടത്തിന്റെ സ്രോതസ്സും ലക്ഷ്യവും അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ കത്തയച്ചത്. എന്നാൽ ബി.ജെ.പി.ക്ക് അസുഖകരമായ നിലയിലേക്ക് അന്വേഷണം നീളുന്നുവെന്ന സൂചനവന്നപ്പോൾ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അന്വേഷണം നിലച്ചു. പിന്നീട് തെറ്റായ നിലയിലേക്ക് അന്വേഷണം തിരിച്ചുവിടാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്. ഈ വഴിക്കു പോയിക്കൂടേയെന്ന് പ്രലോഭിപ്പിക്കുന്ന സമീപനം ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി. സ്വർണം ആരയച്ചു, എവിടെയെല്ലാമെത്തി എന്നത് അന്വേഷിക്കാതെ മറ്റ് താത്‌പര്യങ്ങളോടെ തെറ്റായ രീതിയിലേക്ക് കാര്യങ്ങൾ നീക്കിയപ്പോഴാണ് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതിന് ഫലമുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പുവന്നപ്പോൾ വീണ്ടും പഴയനിലയിലായി. എന്നാൽ എൻ.ഐ.എ. ശരിയായ നിലയിലാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha