തളിപ്പറമ്ബ്‌ നിയോജകമണ്ഡലം എല്‍.ഡി.എഫ്‌ പ്രകടന പത്രിക പുറത്തിറക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

തളിപ്പറമ്ബ്‌ നിയോജകമണ്ഡലം എല്‍.ഡി.എഫ്‌ പ്രകടന പത്രിക പുറത്തിറക്കി

തളിപ്പറമ്ബ്‌: മാങ്ങാട്ടുപറമ്ബില്‍ പുതിയ പോലീസ്‌ സ്‌റ്റേഷന്‍ സ്‌ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ തളിപ്പറമ്ബ്‌ നിയോജക മണ്ഡലം എല്‍ ഡി എഫ്‌ സ്‌ഥാനാര്‍ത്ഥി എം.വി.ജിയുടെ പ്രകടനപത്രിക പറയുന്നു.
മണ്ഡലത്തില്‍ സാധ്യമായ സ്‌ഥലങ്ങളിലെല്ലാം സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പിലാക്കും. തളിപ്പറമ്ബില്‍ കെ എസ്‌ ഇ ബി ഡിവിഷന്‍ ഓഫീസ്‌, നാടുകാണിയിലെയും പരിയാരത്തെയും 33 കെ വി സബ്‌ സ്‌റ്റേഷനുകള്‍ 110 കെവിയായി ഉയര്‍ത്തും. മണ്ഡലത്തില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ഓള്‍ഡ്‌ എയ്‌ജ് ഹോം സ്‌ഥാപിക്കും. മള്‍ട്ടി പര്‍പ്പസ്‌ തിയേറ്റര്‍, കലാകാരന്‍മാരുടെയും അവശകലാകാരന്‍മാരുടേയും ഡയരക്‌ടറി തയ്ായറാക്കും. മാനവ സൗഹ്യദ മണ്ഡപം നിര്‍മിക്കും, തദ്ദേശ സ്‌ഥാപനങ്ങളുമായി സഹകരിച്ച്‌ കളിസ്‌ഥലങ്ങള്‍ സ്‌ഥാപിക്കും, പ്രത്യേക സിന്തറ്റിക്‌ ഗ്രൗണ്ടും ട്രാക്കും സ്‌ഥാപിക്കും, െ്രെപമറി വിദ്യാലയങ്ങളില്‍ നീന്തല്‍കുളങ്ങള്‍, ബോഡി ഫിറ്റ്‌നസ്‌ സെന്റര്‍, പന്ത്രണ്ടാംചാല്‍ പക്ഷിസങ്കേതം, മാങ്ങാട്ടുപറമ്ബ്‌ നീലിയാര്‍ കോട്ടം എന്നിവിടങ്ങളില്‍ ജൈവവൈവിധ്യ ടൂറിസം, പുഴ തുരുത്തുകള്‍ ബന്ധിപ്പിച്ച്‌ പുഴയോര കാഴ്‌ച്ച ടൂറിസവും ഫുഡ്‌ കോര്‍ട്ടും.കരിമ്ബം ഫാമില്‍ ഫാം ടൂറിസം തുടങ്ങി സമഗ്ര മേഖലകളിലും വികസനം ലക്ഷ്യമിടുന്ന പദ്ധതികളാണ്‌ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
കൃഷി, മൃഗപരിപാലനം, മത്സ്യം വളര്‍ത്തല്‍, പശ്‌ചാത്തല മേഖല, ടൂറിസം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, കലാകായികം സാംസ്‌ക്കാരികം, വനിതാ ക്ഷേമം, മാലിന്യ സംസ്‌ക്കരണം, പാലിയേറ്റീവ്‌ കെയര്‍, ശിശുക്ഷേമം, വയോജന പരിപാലനം, പട്ടികജാതി ക്ഷേമം, ഊര്‍ജം, ഭരണ സംവിധാനം എന്നീ മേഖലകളില്‍ അടുത്ത 5 വര്‍ഷത്തേക്കുള്ള പദ്ധതികളാണ്‌ പ്രകടനപത്രികയില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത്‌. ഇന്ന്‌ രാവിലെ കെ കെ എന്‍ പരിയാരം ഹാളില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനാണ്‌ പ്രകടനപത്രിക പ്രകാശനം ചെയ്‌തത്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog