ഇരിക്കൂറില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം സജ്‌ജീമായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

ഇരിക്കൂറില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം സജ്‌ജീമായി

ശ്രീകണ്‌ഠപുരം: ഇരിക്കുര്‍ നിയോജക മണ്ഡലത്തില്‍ എന്‍ ഡി എ.സ്‌ഥാനാര്‍ത്തി ആ നിയമ്മ ടീച്ചറിനു വേണ്ടിയുള്ള പ്രവര്‍ത്തനം സജീവമായി. ജയിക്കുമെന്ന്‌ ഉറപ്പില്ലങ്കിലും തങ്ങളുടെ പാര്‍ട്ടിയില്‍ വിശ്വസമര്‍പ്പിച്ചിട്ടുള്ള വോട്ടര്‍മാരുടെ വോട്ടുകള്‍ ചിതറി പോകാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ്‌ ഇരിക്കൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ.പ്രവര്‍ത്തകര്‍ നടത്തിവരുന്നത്‌.
സ്‌ഥാനാര്‍ഥി ആനിയമ്മ ടീച്ചര്‍ മലയോര മേഖലയില്‍ നടത്തി വരുന്ന തെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടി അണികളില്‍ ആവേശം പകര്‍ന്നിട്ടുണ്ട്‌. ഇരിക്കുര്‍ മണ്ഡലത്തിലെ പ്രപല കക്ഷികള്‍ ഉള്‍പ്പെട്ട യു.ഡി.എഫ്‌., എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥികളോട്‌ ഏറ്റുമുട്ടുന്ന ബിജെപി സംസ്‌ഥാന കമ്മിറ്റി അംഗം മൂന്ന്‌ വ്യാഴവട്ടക്കാലം ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലും കണ്ണൂര്‍ ജില്ലയിലും ബി.ജെ.പി.യുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചു യുവമോര്‍ച്ചയുടെ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ,ആയി രാഷ്ര്‌ടിയ ജീവിതം ആരംഭിച്ചു.മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌, ജില്ലാ പ്രസിഡന്റ്‌, സംസ്‌ഥാന സെക്രട്ടറി, സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌, പാര്‍ട്ടിയുടെ ജില്ലാ വൈസ്‌ പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി, മണ്ഡലം പ്രഭാരി, രണ്ടു തവണ ഇരിക്കൂറില്‍ നിന്നും പയ്ന്നൂയരില്‍ നിന്നും നിയമസഭാ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
ഏരുവേശി, ഉദയഗിരി, ആലക്കോട്‌, നടുവില്‍, പയ്യാവൂര്‍, ഉളിക്കല്‍, ശ്രീകണ്‌ഠാപുരം, ചെങ്ങളായി എന്നീ പഞ്ചായത്തുകളിലുടെയുള്ള സ്‌ഥാനാര്‍ത്തിയുടെ പര്യടനം അണികളെ ഏറെ ആവേശം കൊള്ളിച്ചിരിക്കുകയാണന്ന്‌ ബി.ജെ.പി.നേതാക്കള്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog