മാവോവാദികള്‍ക്ക് കീഴടങ്ങാന്‍ പ്രോത്സാഹനവുമായി പോലീസ്.
കണ്ണൂരാൻ വാർത്ത
കേളകം:കണ്ണൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ മാവോവാദി സാന്നിധ്യമുള്ള മലയോരമേഖലകളിലടക്കം പോസ്റ്ററുകള്‍ പതിച്ചു.കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് പോസ്റ്റര്‍ പതിച്ചത്.മാവോവാദികളുടെ ലുക്ക് ഔട്ട് നോട്ടീസിനൊപ്പമാണ് കീഴടങ്ങാനുള്ള ഓഫറുകളും നല്‍കിയിരിക്കുന്നത്. മാവോവാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ കീഴടങ്ങിയാല്‍ അവരുടെ പുനരധിവാസവും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങിയ സംരംഭങ്ങളിലൂടെ ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുമെന്നും കീഴടങ്ങല്‍ പദ്ധതിയില്‍ പറയുന്നു. കീഴടങ്ങിയാല്‍ അഞ്ചു ലക്ഷം രൂപ വരെ നല്‍കും. ആയുധങ്ങളും യുദ്ധോപകരണങ്ങളും സമര്‍പ്പിക്കുന്നവര്‍ക്ക് 35,000 രൂപ വരെ പാരിതോഷികം നല്‍കും. കേരള സര്‍ക്കാറിന്റെ ഭവനനയപ്രകാരം വീട് അനുവദിച്ചു നല്‍കും. വിദ്യാഭ്യാസ ചെലവുകള്‍ക്കായി പ്രതിവര്‍ഷം 15,000 രൂപ വരെ സാമ്പത്തിക സഹായം നല്‍കും. നിയമപ്രകാരമുള്ള വിവാഹ ആവശ്യത്തിനായി 25000 രൂപ വരെ നല്‍കും. തൊഴില്‍ പരിശീലനം. മറ്റു തൊഴിലുകളില്ലെങ്കില്‍ മൂന്നു വര്‍ഷം വരെ പ്രതിമാസം 10000 രൂപ നല്‍കും. കീഴടങ്ങുന്ന ആളുടെ ചെറിയ കേസുകളുടെ തുടര്‍ നടപടികള്‍ റദ്ദാക്കും. എന്നിങ്ങനെ വാഗ്ദാനങ്ങളടങ്ങിയ പോസ്റ്ററുകളാണ് പതിച്ചിരുന്നത്. തദ്ദേശീയരായ രണ്ട് പൗരപ്രമുഖരുടെ പ്രാമാണ്യത്തോടെയായിരിക്കണം കീഴടങ്ങല്‍ നടത്തേണ്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത