പോരാട്ട ചിത്രം തെളിഞ്ഞു ഇരിക്കൂർ എങ്ങോട്ട് ? - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

പോരാട്ട ചിത്രം തെളിഞ്ഞു ഇരിക്കൂർ എങ്ങോട്ട് ?

കണ്ണൂർ: ഒടുവിൽ ഗ്രൂപ്പ് പോര് മാറ്റിവച്ച് ഇരിക്കൂറിൽ മുന്നണി സ്ഥാനാർത്ഥി സജീവ് ജോസഫിന് വേണ്ടി കോൺഗ്രസ് ഒറ്റക്കെട്ടായി കളത്തിലിറങ്ങി. പക്ഷെ, ഇരിക്കൂറിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. മണ്ഡലം ആരുടെ കൂടെ നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 9642 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവും എ ഗ്രൂപ്പ് വക്താവുമായ കെ.സി. ജോസഫ് തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ഇടതു മുന്നണിയിലെ സി.പി.ഐയിലെ കെ.ടി. ജോസിനെ പരാജയപ്പെടുത്തിയത്.
കേരള കോൺഗ്രസിന് സ്വാധീനം2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫിലായിരുന്നു. എന്നാൽ, 2021ലെ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ മാണി കോൺഗ്രസ് പിളർന്ന് മാണിയുടെ മകൻ ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ ചേക്കേറുകയും ചെയ്തു. ജോസഫ് വിഭാഗം യു.ഡി.എഫിന്റെ ഭാഗമായി തുടരുകയാണ്. കുടിയേറ്റ മേഖലയിലെ മണ്ഡലമായ ഇരിക്കൂറിൽ കേരള കോൺഗ്രസിന് മോശമല്ലാത്ത സ്വാധീനമുണ്ട്. പക്ഷെ, പാർട്ടി പിളർന്നപ്പോൾ ആർക്കാണ് സ്വാധീനമെന്നത് ഇരിക്കൂറിന്റെ വിജയത്തിൽ സ്വാധീനിക്കും. പാർട്ടി ഒന്നായിരുന്നപ്പോൾ 9000 വോട്ടുകൾ ഉണ്ടായിരുന്നെന്നും പിളർന്നപ്പോൾ അതിൽ 5000 വോട്ട് തങ്ങൾക്ക് ലഭിക്കുമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ വാദം. യു.ഡി.എഫ് സ്ഥാനാർത്ഥി സജീവ് ജോസഫിന്റെ എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ സജി കുറ്റായാനിമറ്റമാണ്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയാണ് സജി. കഴിഞ്ഞ തവണ കെ.സിക്ക് ലഭിച്ച 9642 എന്ന ഭൂരിപക്ഷം മറികടക്കാൻ ഇടതുമുന്നണിക്ക് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇരിക്കൂറിൽ ബി.ജെ.പിക്ക് കാര്യമായ വേരോട്ടമില്ലെങ്കിലും തങ്ങളുടെ ജനകീയ സ്ഥാനാർത്ഥിയായി കാർത്തികപുരം സ്വദേശിയും അദ്ധ്യാപികയുമായ ആനിയമ്മ രാജേന്ദ്രനെ രംഗത്തിറക്കിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി എ.പി.സരസ്വതി 8294 വോട്ടുകൾ നേടിയിരുന്നു.പ്രതീക്ഷ പുതിയ വോട്ടർമാരിൽ
പുതിയ വോട്ടർമാരിലും ജോസ് കെ. മാണിയിലുമാണ് ഇടതിന്റെ പ്രതീക്ഷ. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപം തങ്ങൾക്ക് അനുകൂലമാകും എന്നാണ് ഇടതു മുന്നണി കരുതുന്നത്. എന്നാൽ, ജോസ് കെ. മാണിക്ക് മണ്ഡലത്തിൽ തെല്ലും സ്വാധീനമില്ലെന്നും മണ്ഡലം യു.ഡി.എഫിന്റെ കയ്യിൽ സുരക്ഷിതമാണെന്നുമാണ് നേതാക്കൾ അവകാശപ്പെടുന്നത്. കഴിഞ്ഞ 39 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസിലെ കെ.സി. ജോസഫ് മണ്ഡലത്തിൽ സജീവമാണ്. കഴിഞ്ഞ ദിവസം നടന്ന മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഗ്രൂപ്പ് പോര് മാറ്റിവച്ച് പ്രവർത്തകർ സജീവമായത് യു.ഡി.എഫ് ക്യാമ്പിൽ വലിയ ആശ്വാസമായിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog