ജമാഅത്തെ ഇസ്ലാമി ബന്ധം; തലശ്ശേരിയില്‍ മുസ്ലിംലീഗ്‌ നേതാവ്‌ രാജിവെച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

ജമാഅത്തെ ഇസ്ലാമി ബന്ധം; തലശ്ശേരിയില്‍ മുസ്ലിംലീഗ്‌ നേതാവ്‌ രാജിവെച്ചു

തലശേരി > മുസ്ലിംലീഗിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധത്തിലും നേതാക്കളുടെ വഴിവിട്ട പോക്കിലും മനംനൊന്ത് ന്യൂമാഹി പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്ലിംലീഗ് ജില്ല പ്രവര്‍ത്തക സമിതി അംഗവുമായ കെ കെ ബഷീര്‍ രാജിവെച്ചു. 51 വര്‍ഷമായി പാര്‍ടിയെനയിക്കുകയും സേവിക്കുകയും ചെയ്ത തനിക്ക് ദുരനുഭവമാണ് മുസ്ലിംലീഗ് നേതൃത്വത്തില്‍ നിന്നുണ്ടായതെന്ന് കെ കെ ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എംഎസ്‌എഫിന്റെയും യൂത്ത് ലീഗിന്റെയും താലൂക്ക് പ്രസിഡന്റായിരുന്നു. തലശേരി മണ്ഡലം മുസ്ലിംലീഗ് വൈസ്പ്രസിഡന്റാണ്. മുഹമ്മദലി ശിഹാബ് തങ്ങളെ പൊലുള്ള നേതാക്കളുടെ അഭാവം ലീഗിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എക്കാലവും ജമാഅത്തെ ഇസ്ലാമിക്കെതിരായ നിലപാടായിരുന്നുകഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂമാഹിയിലടക്കം പലഭാഗത്തും പരസ്യമായി ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കി. ഒരിക്കലും യോജിക്കാനാവാത്ത നിലപാടായിരുന്നു അത്. എല്ലാകാലത്തും വഞ്ചനയും ചതിയും മുഖമുദ്രയാക്കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. 1995ല്‍ മത്സരിച്ചപ്പോള്‍ എന്നെ തൊല്‍പിക്കാനാണ് ആസഫലിയും കോണ്‍ഗ്രസും ശ്രമിച്ചത്.

ഇന്നത്തെ ലീഗിന്റെ പൊക്ക് തിരുത്താനാവില്ലെന്ന് വന്നപ്പോഴാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. 1981 മുതല്‍ 1995വരെ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ ന്യൂമാഹിയുടെ വികസനത്തിന് ആകാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനവുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നും കെ കെ ബഷീര്‍ പറഞ്ഞു. കുവൈത്ത് കെഎംസിസി ഭാരവാഹി പി ബഷീര്‍, ഷര്‍ഫുദ്ദീന്‍ എന്നിവരും പങ്കെടുത്തു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog