വിലക്കയറ്റം അതിരൂക്ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി: സാധാരണക്കാരെ വലച്ച്‌ രാജ്യത്ത് അവശ്യവസ്‌തു വിലകള്‍ അതിരൂക്ഷമായി കുതിക്കുന്നു. ഫെബ്രുവരിയില്‍ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയില്‍) നാണയപ്പെരുപ്പം മൂന്നുമാസത്തെ ഉയരമായ 5.03 ശതമാനത്തിലെത്തി. ജനുവരിയില്‍ ഇത് 4.06 ശതമാനവും 2020 ഫെബ്രുവരിയില്‍ 6.58 ശതമാനവുമായിരുന്നു.

റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയില്‍ നാണയപ്പെരുപ്പമാണ്. ഇത് നാലു ശതമാനത്തിന് താഴെയായാലേ പലിശഭാരം കുറയ്ക്കാന്‍ അവര്‍ തയ്യാറാകൂ. നിലവിലെ സാഹചര്യത്തില്‍, സമീപഭാവിയില്‍ പലിശഭാരം താഴാനുള്ള സാദ്ധ്യത മങ്ങി. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് നാണയപ്പെരുപ്പക്കുതിപ്പിന് ആക്കം കൂട്ടുന്നത്.ഭക്ഷ്യവിലപ്പെരുപ്പം 1.89 ശതമാനത്തില്‍ നിന്നുയര്‍ന്ന് 3.87 ശതമാനത്തിലെത്തിയത് റിസര്‍വ് ബാങ്ക് ആശങ്കയോടെയാണ് കാണുന്നത്. ഭക്ഷ്യവില, ഇന്ധനവില എന്നിവ മാറ്റിനിറുത്തിയുള്ള അടിസ്ഥാന നാണയപ്പെരുപ്പം (കോര്‍ ഇന്‍ഫ്ളേഷന്‍) 5.7 ശതമാനത്തില്‍ നിന്ന് 5.8 ശതമാനത്തിലേക്കും ഉയര്‍ന്നതും തിരിച്ചടിയാണ്.

മൊത്തവില നാണയപ്പെരുപ്പം

27 മാസത്തെ ഉയരത്തില്‍

വരുംമാസങ്ങളില്‍ വിലക്കയറ്റം അതിരൂക്ഷമാകുമെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള (ഹോള്‍സെയില്‍) നാണയപ്പെരുപ്പം ഫെബ്രുവരിയില്‍ 27-മാസത്തെ ഉയരത്തിലെത്തി. ജനുവരിയിലെ 2.03 ശതമാനത്തില്‍ നിന്ന് 4.17 ശതമാനത്തിലേക്കാണ് കുതിപ്പ്. ഭക്ഷ്യവിലപ്പെരുപ്പം 0.26 ശതമാനത്തില്‍ നിന്ന് 3.31 ശതമാനത്തിലേക്ക് കുത്തനെ കൂടി. നെഗറ്റീവ് 4.78 ശതമാനമായിരുന്ന ഇന്ധനവിലപ്പെരുപ്പം പോസിറ്റീവ് 0.58 ശതമാനത്തിലേക്ക് ഉയര്‍ന്നതും തിരിച്ചടിയായി.

വ്യാവസായിക രംഗത്ത്

വളര്‍ച്ച നെഗറ്റീവ്

കേന്ദ്രസര്‍ക്കാരിനും സാമ്ബത്തികലോകത്തിനും കനത്ത ആശങ്കനല്‍കി ജനുവരിയില്‍ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) നെഗറ്റീവ് 1.6 ശതമാനം വളര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 2020 ജനുവരിയില്‍ പോസിറ്റീവ് രണ്ടു ശതമാനവും ഡിസംബറില്‍ 1.56 ശതമാനവുമായിരുന്നു വളര്‍ച്ച.

ഐ.ഐ.പിയില്‍ 77.6 ശതമാനം പങ്കുവഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖല നെഗറ്റീവ് രണ്ടു ശതമാനത്തിലേക്ക് തളര്‍ന്നു. നെഗറ്റീവ് 3.7 ശതമാനമാണ് ഖനന വളര്‍ച്ച. 4.4 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 9.6 ശതമാനത്തിലേക്ക് തളര്‍ന്ന കാപ്പിറ്റല്‍ ഗുഡ്‌സ് മേഖലയാണ് ഏറ്റവും മോശം പ്രകടനം നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha