തുറമുഖങ്ങളിലെ ജോലികളിലും ​സ്വദേശിവത്‍കരണം ഏര്‍പ്പെടുത്തി സൗദി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

റിയാദ്: സൗദി തുറമുഖങ്ങളിലെ ജോലികളും സ്വദേശിവത്​കരിക്കുന്നു. തുറമുഖങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വകാര്യ കമ്ബനികളിലാണ് സ്വദേശി പൗരന്മാര്‍ക്കായി ജോലി സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ദമ്മാമിലെ കിങ് അബ്‍ദുല്‍ അസീസ്​ തുറമുഖത്ത്​ ഇതിനു തുടക്കമായിരിക്കുന്നത്​.

സൗദി ഇന്‍റര്‍നാഷണല്‍ പോര്‍ട്ട്​ കമ്ബനി, അല്‍സാമില്‍ മറൈന്‍ സര്‍വീസസ്​ കമ്ബനി, സൗദി ഡെവലപ്പ്മെന്റ്​, എക്സ്‍പോര്‍ട്ട്​ സര്‍വീസ് കമ്ബനി എന്നീ കമ്ബനികളുടെ ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കുകയുണ്ടായി. ഓപ്പറേഷന്‍ വിഭാഗങ്ങളിലെ 39 തൊഴില്‍ മേഖലകളാണ് സ്വദേശിവത്‍കരിക്കുന്നത്. കരാര്‍ കാലയളവില്‍ 900ത്തിലധികം ജോലികള്‍ സ്വദേശിവത്കരിക്കുക, ​തൊഴില്‍ പരിശീലന വേളയില്‍ വേതനം നല്‍കുക, തൊഴില്‍ വിപണിയിലെ സ്വദേശികളായ യുവാക്കളുടെയും യുവതികളുടെയും കഴിവുകളും അഭിലാഷവുമനുസരിച്ച്‌ ജോലിക്ക്​ പ്രാപ്‍തരാക്കുക എന്നിവ കരാറില്‍ ഉള്‍പ്പെടും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha