കോവി‍ഡ് സാമ്പത്തിക പ്രതിസന്ധി; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 48.4 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയാണ് യാത്രക്കാരുടെ എണ്ണം കുറച്ചതെന്നാണ്  വിലയിരുത്തൽ. 
കോവിഡ് രോഗവ്യാപനത്തിനും, ലോക്ഡൗണിനും ശേഷം എല്ലാമാസവും യാത്രക്കാരുടെ എണ്ണത്തിൽ കൃത്യമായ വർധനയുണ്ടെങ്കിലും മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അൻപത് ശതമാനത്തോളം കുറവ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ 54,056 പേർ കണ്ണൂർ വിമാനത്താവളം വഴി അഭ്യന്തര യാത്ര നടത്തി. എന്നാൽ ഈ ജനുവരിയിൽ 27,889 പേർ മാത്രമാണ് കണ്ണൂരിൽ നിന്ന് ആഭ്യന്തര യാത്ര സർവീസുകൾ ഉപയോഗപ്പെടുത്തിയത്. സർവീസുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്.2020 ജനുവരിയിൽ 714 സർവീസുകൾ നടന്നപ്പോൾ കഴിഞ്ഞ ജനുവരിയിൽ ഇത് 507 ആയി കുറഞ്ഞു.
യാത്രക്കാർ കുറഞ്ഞതോടെ ഗോ എയറിൻ്റെ മുംബൈ പ്രതിദിന സർവീസ്  നാലു ദിവസമായി ചുരുക്കി. യാത്രക്കാർ കുറഞ്ഞാൽ ചില സെക്ടറുകളിലേയ്ക്കുള്ള സർവീസുകൾ നിർത്തി വയ്ക്കേണ്ടി വരുമെന്ന് എയർലൈൻ പ്രതിനിധികൾ വിമാനത്താവള അധികൃതർക്ക് സൂചന നൽകിയിട്ടുണ്ട്. കാർഗോ വരുമാനത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് ഇടിവുണ്ടായിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha