മയ്യില്‍ ടൗണിലെ 'മണിതാലി' തിരൂര്‍ പൊന്ന് കടയുടമ എടയന്നൂര്‍ അടിച്ചേരിപറമ്ബിലെ സി.എം. റാഷിദിന്റെ സ്കൂട്ടറാണിത്.കടയുടെ മുന്നില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തശേഷം സമീപത്തെ ചായക്കടയില്‍ പോയി തിരിച്ചെത്തുമ്ബോഴേക്കും സ്കൂട്ടര്‍ കവരുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 15 ന് മയ്യില്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ചെറുപഴശി സ്വദേശി സതീശന്റെ സ്കൂട്ടറും മോഷണം പോയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരാഴ്ച മുമ്ബ് സ്കൂട്ടര്‍ ചോല റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ സ്കൂള്‍ വിദ്യാര്‍ഥിയായ കൗമാരക്കാരന് അടുത്തിടെ സ്കൂട്ടറില്‍ പോകുന്നതായി ചിലര്‍ പോലീസിന് സൂചന നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളിലേക്കെത്തിയത്.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു