കണിച്ചാറില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

കണിച്ചാറില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും

കണിച്ചാര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി പേരാവൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ വി സക്കീര്‍ ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കണിച്ചാര്‍ ലോക്കല്‍ കമ്മിറ്റി റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കണിച്ചാര്‍ ടൗണില്‍ വച്ച് നടന്ന പൊതു സമ്മേളനം സി പി എം ജില്ല കമ്മറ്റിയംഗം പി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം കമ്മിറ്റി അംഗം ജോഷി തോമസ് അദ്ധ്യക്ഷത വഹിച്ചു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ സി റോസക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സി പി എം ജില്ല സെക്രട്ടറി എം വി ജയരാജന്‍, സി പി എം ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍, കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം കെ സി ജേക്കബ്,  വി ഡി ജോസ്, കെ കെ ശ്രീജിത് തുടങ്ങിയവര്‍ സംസാരിച്ചു.പൊതുയോഗത്തിന് മുന്നോടിയായി ടൗണില്‍ റാലിയും നടന്നു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog