രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി, പ്രസംഗം പിന്‍വലിക്കുന്നു; ഒടുവില്‍ മാപ്പുപറഞ്ഞ് തലയൂരി ജോയ്‌സ് ജോര്‍ജ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി, പ്രസംഗം പിന്‍വലിക്കുന്നു; ഒടുവില്‍ മാപ്പുപറഞ്ഞ് തലയൂരി ജോയ്‌സ് ജോര്‍ജ്

ഒടുവില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി എന്നും പ്രസംഗം പിന്‍വലിക്കുന്നുവെന്നും , തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.

കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയിസ് ജോര്‍ജിന്റെ പരാമര്‍ശംഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണ യോഗത്തിനിടെയായിരുന്നു അധിക്ഷേപ പ്രസംഗം.

പ്രസംഗത്തിനെതിരെ പാര്‍ടി ഭേദമില്ലാതെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന് പറയുകയും ചെയ്തു. ഒടുവിലാണ് ജോയ്‌സ് ജോര്‍ജിന്റെ മാപ്പപേക്ഷ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog