ബിജെപിയാണ് എതിരാളി; തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം സിപിഎമ്മും; സീറ്റ് ധാരണയായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

ബിജെപിയാണ് എതിരാളി; തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം സിപിഎമ്മും; സീറ്റ് ധാരണയായി

തമിഴ്നാട്ടിൽ കോൺഗ്രസിനൊപ്പം ഡിഎംകെ സഖ്യത്തിൽ സിപിഎമ്മും തുടരും. പന്ത്രണ്ട് സീറ്റിലാകും ഇടത് സ്ഥാനാർത്ഥികൾ മത്സരിക്കുക. കേരളത്തിലെ സാഹചര്യമല്ല തമിഴ്നാട്ടിലേത് എന്നും ബിജെപി വിരുദ്ധ പോരാട്ടത്തിനായാണ് സഖ്യമെന്നും സിപിഎം വിശദീകരിച്ചു. സിപിഎമ്മും സിപിഐയും ആറ് സീറ്റുകളിൽ വീതം സ്ഥാനാർത്ഥികളെ നിർത്തും. 2016ൽ ജനക്ഷേമ മുന്നണിയിൽ 25 സീറ്റുകളിലാണ് സിപിഎം ജനവിധി തേടിയത്. ബിജെപി വിരുദ്ധ മുന്നണിക്കായി പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് വിശദീകരിച്ചാണ് സിപിഎം നീക്കം.
ഇതോടെ തമിഴ്നാട്ടിൽ കോൺഗ്രസിനൊപ്പം സിപിഎം കോൺഗ്രസുമായി വേദി പങ്കിടും. അരിവാൾ ചുറ്റിക നക്ഷത്രത്തിനൊപ്പം രാഹുൽഗാന്ധിയുടേയും

സോണിയാഗാന്ധിയുടേയും സ്റ്റാലിന്റെയും ചിത്രം പതിച്ച ബാനറുകൾ സ്ഥാപിക്കും. കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി വീടുകൾ കയറി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog